പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

പച്ചക്കറി കൃഷി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട വസ്തുവാണ് ഉമി. സിലിക്കണും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഈ ജൈവവളം വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കും.

By Harithakeralam
2025-01-02

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍ സജീവമായപ്പോഴും ഉമി കര്‍ഷകന്‍ തിരിച്ചു വാങ്ങിയിരുന്നു. അവ വളമാക്കി ഭൂമിയിലേക്ക് തന്നെ നല്‍കും. എന്നാല്‍ നെല്‍ക്കൃഷി തന്നെ അപൂര്‍വമായ കേരളത്തില്‍ ഉമിയെന്നു കേള്‍ക്കുക പോലും ചെയ്യാത്ത തലമുറയാണുള്ളത്. പച്ചക്കറി കൃഷി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട വസ്തുവാണ് ഉമി. സിലിക്കണും പൊട്ടാസ്യവും ധാരാളം അടങ്ങിയ ഈ ജൈവവളം വളരെ കുറഞ്ഞ ചെലവില്‍ ലഭിക്കും.

1. പച്ചക്കറികളും പഴവര്‍ഗങ്ങളും നടുമ്പോള്‍ അടിവളമായി കരിഞ്ഞ ഉമി നല്‍കാം. ചെടികള്‍ക്ക് ന്യൂട്രിയന്‍സ് വലിച്ചെടുക്കാന്‍ ഇതു മൂലം കഴിയും,  കീട-രോഗ ബാധ കുറയും.

2.വിത്ത് നടുന്ന പോട്രെയില്‍ ഉമിയോ ഉമിയുടെ ചാരമോ ചേര്‍ക്കുന്നത് നല്ലതാണ്.

3. ഇലകളെ ആക്രമിക്കുന്ന കീടങ്ങളെ തുരത്താനുമിത് ഉപയോഗിക്കാം. കഞ്ഞിവെള്ളത്തില്‍ കുറച്ച് കരിച്ച ഉമിയിട്ട്  ഇലയുടെ രണ്ടു ഭാഗത്ത് സ്പ്രേ  ചെയ്യുക.

5. കറിവേപ്പിലയ്ക്ക് ഏറെ അനുയോജ്യമായ വളമാണ് ഉമിയും ചാരവും. കീടബാധകളില്ലാതെ കരിവേപ്പ് ചെടി വളരാന്‍ ഉമി പ്രയോഗിക്കുന്നതു സഹായിക്കും. തടത്തില്‍ നിന്ന് ഒരടി അകലത്തില്‍ മണ്ണിളക്കി ഉമി ചേര്‍ക്കുക.

4. മണ്ണിന്റെ പുളിരസം കളയാനുള്ള കഴിവുണ്ട് ഉമിക്ക്, ഇതു ചാരമാക്കി മണ്ണൊരുക്കുമ്പോള്‍ പ്രയോഗിക്കാം.

6. പപ്പായയുടെ ചുവട്ടില്‍ കരിച്ച ഉമി കുറച്ചു വിതറി കൊടുക്കാം. കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാനിതു സഹായിക്കും. കാല്‍സ്യം കുറഞ്ഞാല്‍ വൈറസ് രോഗങ്ങള്‍ എളുപ്പം പടരും. ഇതൊഴിവാക്കാന്‍ ഉമി ഒരു പരിധി വരെ സഹായിക്കും.

7. വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറികളില്‍ അടിവളമായും ഒരു മാസത്തെ ഇടവേളകളിലും ഉമി ചാരമാക്കി ചേര്‍ക്കാം.

8. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോഴും ഉമിക്കും ചാരത്തിനും വലിയ പ്രാധാന്യമാണുള്ളത്. അടിവളമാക്കി ഇവ ഉപയോഗിക്കാം.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs