മഞ്ഞും വെയിലും ഒരുമിച്ച്: വെള്ളരി വര്‍ഗങ്ങള്‍ക്ക് പ്രത്യേക പരിചരണം

ഉയര്‍ന്ന ആര്‍ദ്രത, ഊഷ്മാവ് എന്നിവ രോഗബാധ വര്‍ധിപ്പിക്കും.

By Harithakeralam
2025-12-21

വെള്ളരി, കുമ്പളം, പാവല്‍, ചിരങ്ങ, പീച്ചിങ്ങ, പടവലം, മത്തന്‍ , തണ്ണിമത്തന്‍ തുടങ്ങിയ വെള്ളരി വര്‍ഗ വിളകള്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. വള്ളി വീശി വളരുന്നവയാണ്  വെള്ളരി വര്‍ഗ വിളകള്‍. ഇതില്‍ പാവയ്ക്ക, പീച്ചിങ്ങ, പടവലം തുടങ്ങിയവ പന്തല്‍ വിളകളുമാണ്. ഇവയ്ക്ക് കീട-രോഗ ബാധ ഈ സമയത്ത് വളരെയധികം കൂടുതലായിരിക്കും. ഉയര്‍ന്ന ആര്‍ദ്രത, ഊഷ്മാവ് എന്നിവ രോഗബാധ വര്‍ധിപ്പിക്കും.

ചൂര്‍ണപ്പൂപ്പ്

വെള്ളരിവര്‍ഗ വിളകളില്‍  മഞ്ഞുകാലത്ത് സാധാരണയായി കാണപ്പെടുന്ന രോഗമാണ് പൊടിക്കുമിള്‍ അല്ലെങ്കില്‍ ചൂര്‍ണ്ണപ്പൂപ്പ്. ഇലപ്പരപ്പിലും തണ്ടിലും വെളുത്ത പൂപ്പല്‍ കാണപ്പെടും. ഇലകള്‍ മഞ്ഞളിച്ചു കരിയും. വെയില്‍ ആവശ്യത്തിന് ലഭിക്കാത്ത സ്ഥലങ്ങളില്‍ പ്രശ്നം രൂക്ഷമായിരിക്കും.

പ്രതിരോധ മാര്‍ഗം

1. വെറ്റബിള്‍ സര്‍ഫര്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി പ്രയോഗിക്കാം.  

2. ബേക്കിങ് സോഡ അഞ്ച് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തല്‍ക്കാം.  

3. പ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്യുക.

4. തോട്ടത്തില്‍ വായുസഞ്ചാരം ഉറപ്പ് വരുത്തുക.

5. പുളിച്ച മോരിന്‍ വെള്ളം 6 ലിറ്റര്‍ 100 ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍   കലക്കി തളിക്കുക.

6. ചുക്ക്-പാല്‍  കഷായം തളിക്കുക.

മത്തന്‍ വണ്ട്

നിലവിലെ കാലാവസ്ഥയില്‍ വെള്ളരി വര്‍ഗവിളകളുടെ വലിയ ശത്രുവാണ് മത്തന്‍ വണ്ട്. മത്തന്‍, ചിരങ്ങ, വെളളരി, തണ്ണിമത്തന്‍ തുടങ്ങിയ വെളളരി വര്‍ഗ വിളകളെയെല്ലാം ദിവസങ്ങള്‍ കൊണ്ടു പൂര്‍ണമായി നശിപ്പിക്കാന്‍ ഈ ഇത്തിരിക്കുഞ്ഞന്‍ ജീവി മതി.  ഇലകളിലും പൂക്കളിലും ദ്വാരങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ വള്ളികളുടെ  വളര്‍ച്ച മുരടിക്കുകയും ചെടി ഉണങ്ങാന്‍ കാരണമാകുകയും ചെയ്യുന്നു. ഇവയുടെ പുഴുക്കള്‍ മണ്ണിനടിയില്‍ വസിക്കും, വേരും തണ്ടും തിന്നു നശിപ്പിക്കും.  

നിയന്ത്രണം

1. വേപ്പിന്‍കുരു സത്ത് 5% വീര്യത്തില്‍ തളിക്കുക.

2. വെളുത്തുളളി കാന്താരി സത്ത് തളിക്കുക.

വാട്ട രോഗം

അന്തരീക്ഷത്തില്‍ ചൂട് കൂടിയാല്‍ ഈ രോഗം സാധാരണയായി വരാറുണ്ട്. ചെടികള്‍ വാടി നശിക്കും. മൂത്ത ഇലകള്‍ മഞ്ഞളിക്കുകയും വാടുകയും ചെയ്യുന്നു. വികൃതവും വലിപ്പവുമില്ലാത്ത കായ്കളായിരിക്കുമുണ്ടാകുക. ഇതു മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാകും.  

നിയന്ത്രണം

1. വാട്ടരോഗത്തെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ നടുക.

2. രോഗം വന്ന ചെടികള്‍ പിഴുത് നശിപ്പിക്കുക.

3. വിള ചംക്രമണം അനുവര്‍ത്തിക്കുക.

4. കൃഷിയിടത്തില്‍ നല്ല നീര്‍വാര്‍ച്ച ഉറപ്പാക്കുക, തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ സമ്മതിക്കരുത്.

5. രണ്ടു കിലോ ട്രൈക്കോഡര്‍മ 200 ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs