കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ഇതില്‍ കലോറി കുറവാണ്.
കഴിഞ്ഞ കേന്ദ്ര ബജറ്റ് അവതരണത്തിനിടെയാണ് മന്ത്രി നിര്‍മല സീതാരാമന്‍ മഖാന ബോര്‍ഡ് സ്ഥാപിക്കാനായി കോടികള്‍ മാറ്റിവച്ചതായി അറിയിക്കുന്നത്. ബീഹാറില്‍ ഉത്പാദിപ്പിക്കുന്ന ഒരിനം താമരവിത്തായ മഖാനയുടെ പ്രധാന്യം വലിയ രീതിയില്‍ പ്രചരിക്കാനിതു കാരണമായി. ഇപ്പോള്‍ നമ്മുടെ നാട്ടിലെ കടകളിലെല്ലാം മഖാന ലഭിക്കും. വിവിധ തരം വിഭവങ്ങള്‍ തയാറാക്കിയും നേരിട്ടും മഖാന കഴിക്കാം. കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ഇതില്‍ കലോറി കുറവാണ്.
എല്ലും പല്ലും: കാല്‍സ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയതിനാല്‍ എല്ല്, പല്ല് എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
പ്രമേഹം: കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സാണു മഖാനയ്ക്കുള്ളത്്. ഇതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് നല്ലൊരു ലഘുഭക്ഷണമാണ് മഖാന.
ദഹനം: ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ദഹനവ്യവസ്ഥയെ സഹായിക്കുകയും മലബന്ധം തടയും.
ചര്‍മ്മം: ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിന് ആവശ്യമായ അമിനോ ആസിഡുകളും അടങ്ങിയതിനാല്‍ ചുളിവുകള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം : സോഡിയം കുറവും പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ കൂടുതലും ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment