സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ ഇമ്പ്‌ലാന്റ് ചെയ്യാന്‍ സാധിക്കുമെന്നതും ഇരുപത് വര്‍ഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കുമെന്നതും ഈ നൂതന ക്യാപ്‌സൂള്‍ പേസ്‌മേക്കറിന്റെ പ്രത്യേകതയാണെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. പി.പി. മുഹമ്മദ് മുസ്തഫ
സൗത്ത് ഇന്ത്യയില്‍ ആദ്യമായി അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ് സൗത്ത് ഇന്ത്യയില്‍ തന്നെ ആദ്യമായി ഈ ചികിത്സ നടപ്പാക്കിയത്. മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് & ഇലെക്ട്രോഫിസിയോളജിസ്റ്റ് ഡോ. അരുണ്‍ ഗോപിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ ഇമ്പ്‌ലാന്റ് ചെയ്യാന്‍ സാധിക്കുമെന്നതും ഇരുപത് വര്‍ഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കുമെന്നതും ഈ നൂതന ക്യാപ്‌സൂള്‍ പേസ്‌മേക്കറിന്റെ പ്രത്യേകതയാണെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.
മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ് കുറഞ്ഞാല്‍ സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ അതിനെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്ന അതി നൂതന ക്യാപ്‌സൂള്‍ പേസ്മേക്കര്‍ ചികിത്സ രീതിയാണ് (AVEIR ). മറ്റു സാധാരണ പേസ്മേക്കേറുകളില്‍ നിന്നും ക്യാപ്‌സൂള്‍ പേസ്മേക്കറുകളില്‍ (MICRA) നിന്നും വ്യത്യസ്തമായി ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് (AVEIR )എന്ന ഏറ്റവും പുതിയ ഈ ക്യാപ്‌സൂള്‍ പേസ്മേക്കര്‍.
ഇതു വരെയുള്ള ക്യാപ്‌സൂള്‍ പേസ്മേക്കറുകള്‍ക്ക് എട്ട് വര്‍ഷമായിരുന്നു ബാറ്ററി കപ്പാസിറ്റിയെങ്കില്‍ ഇതിന് 20 വര്‍ഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കും. കൂടാതെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കിത് ആവശ്യമില്ലെങ്കില്‍ തിരിച്ചെടുക്കാന്‍ സാധിക്കുമെന്നതും ഇപ്പോള്‍ സിംഗിള്‍ ചേംബറായി ഇമ്പ്‌ലാന്റ് ചെയ്യുന്ന ഈ പേസ്മേക്കര്‍ ഭാവിയില്‍ ഡ്യൂവല്‍ ചേംബറായി നവീകരിക്കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഇതര സംസ്ഥാനത്ത് നിന്നും നമ്മുടെ അടുക്കളയിലെത്തുന്ന പച്ചക്കറികളിലും ഇലക്കറികളിലും വലിയ തോതില്‍ കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കാനും കീടങ്ങളെ അകറ്റാനും കേടുവരാതിരിക്കാനുമെല്ലാം…
രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.
ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…
പല്ല് നന്നായാല്‍ പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…
മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…
ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…
ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…
മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…
© All rights reserved | Powered by Otwo Designs
Leave a comment