എന്നാല്‍ വെറും വയറ്റില്‍ പേരയ്ക്ക കഴിക്കാമോ...? ഇതു കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
വിറ്റാമിന്‍ എ, സി, ബി, ഇ, കെ, ഫൈബര്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, അയേണ്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ പഴമാണ് പേരയ്ക്ക. നമ്മുടെ നാട്ടില്‍ മിക്ക കാലാവസ്ഥയിലും പേരയ്ക്ക നന്നായി ഉണ്ടാകും. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാന്‍ പേരയ്ക്ക പതിവാക്കിയാല്‍ മതിയെന്നാണ് പറയുന്നത്. എന്നാല്‍ വെറും വയറ്റില്‍ പേരയ്ക്ക കഴിക്കാമോ...? ഇതു കൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
1. നാരുകള്‍ ധാരാളം അടങ്ങിയ പഴമാണിത്. ദഹനത്തെ സഹായിക്കും, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
2. ശരീരത്തിനു വേണ്ട പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും.
3. കുടലിലെ മോശം ബാക്ടീരിയകളെ കുറയ്ക്കാനും പേരയ്ക്ക കഴിക്കുന്നതു നല്ലതാണ്.
4. ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട് പേരക്കയില്‍. ശരീരത്തിന് ആവശ്യമായ ജലാംശം നല്‍കുന്നു.
ശ്രദ്ധിക്കുക
എന്നാല്‍ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ രാവിലെ വെറും വയറ്റില്‍ പേരയ്ക്ക കഴിക്കുന്നത് നല്ലതല്ല. ഇവ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് ചിലരില്‍ അസിഡിറ്റിയും ഗ്യാസും ഉണ്ടാക്കാം. അതിനാല്‍ അത്തരക്കാര്‍ പേരയ്ക്ക വെറും വയറ്റില്‍ കഴിക്കാതിരിക്കുക.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment