ആട്ടിറച്ചിയേക്കാള്‍ കേമന്‍ പീച്ചിങ്ങ

കഴിഞ്ഞ ദിവസമൊരു ഡോക്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയൊരു പരാമര്‍ശമാണിപ്പോള്‍ പീച്ചിങ്ങയെ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്.

By Harithakeralam
2025-10-10

പുതുതലമുറയ്ക്ക് അത്ര പരിചിതമല്ലാത്ത പച്ചക്കറിയാണ് പീച്ചിങ്ങ. പണ്ടുകാലത്ത് പറമ്പില്‍ മരങ്ങളിലൊക്കെ വെറുതെ ചുറ്റിപ്പടര്‍ന്നു വളര്‍ന്നിരുന്ന പീച്ചിങ്ങ ഇന്ന് അപൂര്‍വ കാഴ്ചയാണ്. ഹൈബ്രിഡ് ഇനങ്ങള്‍ ചുരുക്കം ചില കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്. നിരവധി ഗുണങ്ങളുള്ളൊരു പച്ചക്കറിയാണിത്. കഴിഞ്ഞ ദിവസമൊരു ഡോക്റ്റര്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയൊരു പരാമര്‍ശമാണിപ്പോള്‍ പീച്ചിങ്ങയെ ചര്‍ച്ചാവിഷയമാക്കിയിരിക്കുന്നത്. ആട്ടിറച്ചിയേക്കാള്‍ ഗുണങ്ങള്‍ ഇതിലടങ്ങിയിരിക്കുന്നുവെന്നാണ് ഡോക്റ്റര്‍ അഭിപ്രായപ്പെട്ടത്.

1. നാരുകളാല്‍ സമ്പുഷ്ടമായ പീച്ചിങ്ങ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശീലമാക്കാം. ശരീരത്തി ല്‍ അമിതമായ കലോറി കുറയ്ക്കുവാനുള്ള ശേഷിയും പീച്ചിങ്ങയ്ക്കുണ്ട്.

2. ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ത്വക്ക് സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിന് ശേഷിയുണ്ട്. നാടന്‍ പീച്ചിങ്ങ ഉണക്കി ചണ്ടി പോലെയാക്കി കുളിക്കുമ്പോള്‍ ദേഹത്ത് തേക്കാന്‍ ഉപയോഗിക്കാറുണ്ട്.

3. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് പീച്ചിങ്ങ. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിനു നല്ല കരുത്തു പകരും.

4. ധാരാളം വെള്ളം അടങ്ങിയ പച്ചക്കറിയാണിത്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ പീച്ചിങ്ങ സഹായിക്കും. ദഹനം, രക്തചംക്രമണം, താപനില നിയന്ത്രണം തുടങ്ങിയ പ്രക്രിയകള്‍ക്കെല്ലാം ശരീരത്തില്‍ ജലാംശം അടങ്ങിയിരിക്കണം.

5. കാല്‍സ്യം, ഫോസ്ഫറസ് എന്നീ രണ്ട് ധാതുക്കള്‍ പീച്ചിങ്ങയിലുണ്ട്. എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

6. ധാരാളം ഫൈബര്‍ പീച്ചിങ്ങയിലുണ്ട് എന്നാല്‍ കാലറി വളരെ കുറവാണ്. ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs