കുട്ടികള്‍ മിടുക്കരായി വളരാന്‍ ഈ ഭക്ഷണങ്ങള്‍ സഹായിക്കും

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്.

By Harithakeralam
2025-05-19

കതിരില്‍ കൊണ്ടു പോയി വളംവച്ചിട്ടു കാര്യമില്ലെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് നമ്മുടെ ആരോഗ്യവും. കുട്ടിക്കാലത്ത് അതായത് ഒരു 10 വയസുവരെ നല്ല ആഹാരം കഴിച്ചാലേ ബുദ്ധിശക്തിയും എല്ലുകളുടെ ആരോഗ്യവുമെല്ലാം നല്ല പോലെ ലഭിക്കൂ. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് ഇതിനായി കഴിക്കേണ്ടത്.

1. മുട്ട

ഏതു കാലത്തും സുലഭമായി നമ്മുടെ നാട്ടില്‍ ലഭിക്കുന്ന മുട്ട നല്ലൊരു സമീകൃത ആഹാരമാണ്. പ്രോട്ടീനുകളും വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും  മുട്ടയില്‍ ധാരാളമുണ്ട്. ഇതിലുള്ള കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഓര്‍മ്മശക്തി കൂട്ടാനും സഹായിക്കും.  

2. നട്‌സും സീഡുകളും  

വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ വാള്‍നട്‌സ്, ബദാം, കശുവണ്ടി, ചിയ സീഡ് തുടങ്ങിയവ കഴിക്കുന്നതും കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ്.

3. പാലും പാലുല്‍പ്പന്നങ്ങളും  

കുട്ടികള്‍ക്ക് നാം സ്ഥിരമായി നല്‍കുന്ന ഭക്ഷണമാണ് പാല്‍. കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും ബുദ്ധിവികാസത്തിനു സഹായിക്കും.  

4. ഇലക്കറികള്‍  

വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ധാതുക്കളുടെയും ഭക്ഷണ നാരുകളുടെയും സമൃദ്ധമായ ഉറവിടമാണ് ഇലക്കറികള്‍. പ്രത്യേകിച്ച് ചീരയിലെ വിറ്റാമിന്‍ എ, കെ എന്നിവ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

5. പയറുവര്‍ഗങ്ങള്‍

ചെറുപയര്‍, വന്‍പയര്‍, കടല, ഉലുവ, ഉഴുന്ന് പോലുള്ള ഇടയ്ക്കിടെ കൊടുക്കണം. അയേണ്‍, മഗ്‌നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും.

6. മുഴുധാന്യങ്ങള്‍  

ഗോതമ്പ്, ബാര്‍ലി, അരി, ഓട്‌സ്, റാഗി തുടങ്ങിയവയില്‍ ബി വിറ്റാമിനുകള്‍ ഉണ്ട്. ഇവ തലച്ചോറിന്റെ  പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഓര്‍മശക്തി നിലനിര്‍ത്താനും സഹായിക്കും. ഇവ ഒരേ നേരമെങ്കിലും നല്‍കുന്നതു നല്ലതാണ്.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs