കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ 'ആസ്റ്റര്‍ മിംസില്‍ പ്രിവന്റീവ് കാന്‍സര്‍ ക്ലിനിക്' പ്രവര്‍ത്തനമാരംഭിച്ചു.
കോഴിക്കോട്: കാന്‍സര്‍ രോഗം മുന്‍കൂട്ടി കണ്ടെത്താനും അവയ്‌ക്കെതിരെയുള്ള പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കാനും ശരിയായ ചികിത്സ എത്രയും പെട്ടന്ന് സാധ്യമാക്കുന്നതിനും വേണ്ടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ 'ആസ്റ്റര്‍ മിംസില്‍ പ്രിവന്റീവ് കാന്‍സര്‍ ക്ലിനിക്' പ്രവര്‍ത്തനമാരംഭിച്ചു. ക്ലിനിക്കിന്റെയും, സ്ത്രീകളിലെ കാന്‍സര്‍, പ്രത്യേകിച്ച് സ്തനാര്‍ബുദത്തിനെതിരെ മുന്‍കാലങ്ങളില്‍ ആസ്റ്റര്‍ മിംസ് വിജയകരമായി പൂര്‍ത്തിയാക്കിയ 'She Can ' കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ (She Can 2.0) ഉദ്ഘാടനവും സിനിമാതാരം അപര്‍ണ്ണ ബാലമുരളി നിര്‍വ്വഹിച്ചു.
ജീവിതശൈലിയിലെ മാറ്റങ്ങള്‍, സ്‌ക്രീനിംഗ് എന്നിവ പോലുള്ള നടപടികളിലൂടെ കാന്‍സര്‍ വികസിക്കുന്നത് തടയുന്നതിനോ നേരത്തെ കണ്ടെത്തുന്നതിലാണ് പ്രിവന്റീവ് ഓങ്കോളജി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതില്‍ പ്രാഥമിക പ്രതിരോധം (ആരോഗ്യകരമായ ശീലങ്ങളിലൂടെയും വാക്‌സിനേഷനുകളിലൂടെയും അപകടസാധ്യത കുറയ്ക്കല്‍), ദ്വിതീയ പ്രതിരോധം (മാമോഗ്രാമുകള്‍, പാപ് സ്മിയറുകള്‍ പോലുള്ള സ്‌ക്രീനിംഗുകള്‍ വഴി നേരത്തെ കണ്ടെത്തല്‍), തൃതീയ പ്രതിരോധം (കാന്‍സറിന്റെ പുരോഗതി തടയുന്നത് കൈകാര്യം ചെയ്യല്‍) എന്നിവ ഉള്‍പ്പെടുന്നുണ്ടെന്ന് മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെവി ഗംഗാധരന്‍ പറഞ്ഞു.
പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കില്‍ ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍ സൗജന്യവും മാമോഗ്രാമുകള്‍ക്ക് 50% ഡിസ്‌കൗണ്ടും ലഭ്യമാണെന്ന് സിഇഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. ചടങ്ങില്‍ ഡോ.സലിം വിപി, ഡോ.സജിത്ത് ബാബു, ഡോ.അരുണ്‍ ചന്ദ്രശേഖരന്‍, ഡോ. സദീഷ് പത്മനാഭന്‍, ഡോ.ഫഹീം അബ്ദുള്ള , ഡോ.അബ്ദുള്ള കെപി, ഡോ.അബ്ദുല്‍ മാലിക്ക്, ഡോ. മിഹിര്‍ മോഹന്‍, ഡോ.കേശവന്‍, ഡോ.സജ്‌ന കെടി , ഡോ.ശ്വേത പി തുടങ്ങിയവര്‍ പങ്കെടുത്തു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment