കശുവണ്ടി പരിപ്പ് നിരവധി ഗുണങ്ങളുള്ള ഒന്നാണ്, ഇവ പ്രമേഹ രോഗികള്‍ക്ക് നല്ലതാണോ എന്നു പരിശോധിക്കാം.
ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹ രോഗികള്‍. കൃത്യമായ അളവില്‍ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് ഇവരുടെ കാര്യത്തില്‍ അത്യാവശ്യമാണ്. കശുവണ്ടി പരിപ്പ് നിരവധി ഗുണങ്ങളുള്ള ഒന്നാണ്, ഇവ പ്രമേഹ രോഗികള്‍ക്ക് നല്ലതാണോ എന്നു പരിശോധിക്കാം.
1. പ്രമേഹ രോഗികള്‍ക്ക് ഹൃദയ് പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മോണോസാച്ചുറേറ്റഡ് എന്ന കൊഴുപ്പ് കശുവണ്ടിയില്‍ ധാരാളമുണ്ട്. ഹൃദയ രോഗങ്ങള്‍, സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യതയിതു കുറയ്ക്കും.
2. മഗ്നീഷ്യം, പൊട്ടാസ്യം, എല്അര്ജിനൈന് തുടങ്ങിയ പോഷകങ്ങളും കശുവണ്ടിയില്‍ ധാരാളമുണ്ട്. ഇതു രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
3. ഇന്‍സുലിന്‍ സഹായിക്കുന്ന മഗ്നീഷ്യത്തിന്റെ അളവ് കശുവണ്ടിയിലുണ്ട്. ഇന്‍സുലിന്‍ പ്രവര്‍ത്തനം ശരിയായി നടക്കാനിതു സഹായിക്കും.
4. കശുവണ്ടിയിലെ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന അമിതമായ വിശപ്പ് കുറയ്ക്കാനും സഹായിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment