നിരവധി പ്രോട്ടീനുകള്‍ നിറഞ്ഞ ചീരച്ചേമ്പിന്, വിത്തില്ലാചേമ്പ്, ഇലച്ചേമ്പ് എന്നീ പേരുകളുമുണ്ട്. അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയാല്‍ കുറെ കാലം ഇലക്കറികള്‍ ഉണ്ടാക്കാന്‍ ചീരച്ചേമ്പ് സഹായിക്കും. ഗ്രോബാഗിലും ഇതു നന്നായി വളരും.
കണ്ടാല്‍ ചേമ്പിനെപ്പോലെ, എന്നാല്‍ കിഴങ്ങുണ്ടായിരിക്കുകയില്ല, ചീരയെപ്പോലെ ഇലക്കറിയാണ് ചീരച്ചേമ്പ്. തണ്ടും ഇലകളുമാണ് ഭക്ഷ്യയോഗ്യം.ക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ഇലക്കറികള്‍ പരിചയപ്പെടുത്തുന്ന പരമ്പരയില്‍ ഇന്ന് ചീരച്ചേമ്പിന്റെ വിശേഷങ്ങളാണ്.
തിരിച്ചറിയാം
ഇലയുടെ അടിയില്‍ ചില കുത്തുകള്‍ കാണും. ഈ കുത്തുകള്‍ ചീര ചെമ്പിന് മാത്രം സ്വന്തമാണ്. മറ്റു ചേമ്പിലകളെക്കാള്‍ മൃദുലമായിരിക്കും. ചുവട്ടില്‍ ധാരാളം തൈകള്‍ ഉണ്ടാകും. ഇതിനു കിഴങ്ങുണ്ടാവുകയില്ല എന്നതും ഇതിന്റെ പ്രത്യേകത ആണ്. ചേമ്പ് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരിനമാണ് ഇതെങ്കിലും ചീരയുടെ ഉപയോഗമാണിതിന്. ഇലയും തണ്ടും അരിഞ്ഞെടുത്ത് ചീര തോരന്‍ വെക്കും പോലെ തോരന്‍ വെക്കാം. ഒരു പാട് പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരിനം ആണ് ചീര ചേമ്പ്. വിറ്റമിന്‍ അ, വിറ്റമിന്‍ ഇ, വിറ്റമിന്‍ ആ6, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, നാരുകള്‍ ഇവ അടങ്ങിയിരിക്കുന്നു. കൊളസ്‌ട്രോള്‍ തീരെ കുറഞ്ഞ ഒരിനമാണ് ഈ ഇലക്കറി.
ഗുണങ്ങള്‍
1. ഹൃദയാരോഗ്യ സംരക്ഷണത്തിനു സഹായിക്കുന്നു.
2. രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാകാന്‍ സഹായിക്കും.
3. ശരീര ഭാരം കുറയ്ക്കും.
4. ചര്‍മ്മാരോഗ്യം സംരക്ഷിക്കും.
5. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ സഹായിക്കും.
6. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും
7. തൈറോയിഡ് ഗ്രന്ഥിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു.
8. നാഡീ വ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം ഉറപ്പു വരുത്തുന്നു.
9, വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ ഒഴിവാക്കി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും
നടലും പരിപാലനവും
ചേമ്പ് വര്‍ഗത്തില്‍പ്പെട്ട ഒരിനമാണ് ചീരച്ചേമ്പ്. ഇതിനു വിത്തുണ്ടായിരിക്കില്ല. അതുപോലെ ചൊറിച്ചിലും ഉണ്ടാവില്ല. ഒരെണ്ണം നട്ടാല്‍ കരുത്തോടെ വളര്‍ന്ന് ഒരുപാട് തൈകളുണ്ടാവും. ചുവട്ടില്‍ വളരുന്ന കുഞ്ഞു തൈകള്‍ വേരോടെ പറിച്ചാണ് നടാന്‍ ഉപയോഗിക്കുന്നത്. വലിയ പരിചരണം ആവശ്യമില്ലെങ്കിലും നന്നായി നനക്കുകയും, വളപ്രയോഗം നടത്തുകയും ചെയ്താല്‍ കരുത്തോടെ വളരും. ഇത് നമ്മുടെ അടുക്കളത്തോട്ടത്തില്‍ രണ്ടു ചുവട് എങ്കിലും ചീരച്ചേമ്പ് ഉള്ളത് നല്ലതാണ്. കീടങ്ങളൊന്നും ഇവയെ ബാധിക്കുകയില്ല. ഇതിനാല്‍ കീടനാശിനികളുടെ പ്രയോഗവും ആവശ്യമില്ല.
വിഭവങ്ങള്‍ തയാറാക്കാം
പോഷക സമൃദ്ധം എന്നതു പോലെ ഏറെ രുചികരവുമാണ് ചീരച്ചേമ്പ്. മറ്റു ചേമ്പിനങ്ങളുടെ തണ്ട് കറികള്‍ക്ക് ഉപയോഗിക്കുമെങ്കിലും അവയ്ക്ക് ചിലപ്പോള്‍ ചൊറിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുമാറ്റാന്‍ പുളി ചേര്‍ക്കേണ്ടി വരുന്നു. ചീരച്ചേമ്പിന് ഇതിന്റെ ആവശ്യമൊന്നുമില്ല. അധികം മൂപ്പെത്താത്ത ഇലകളും തണ്ടും ചുവട്ടില്‍ നിന്ന് മുറിച്ചെടുത്ത് ഇലകള്‍ ചെറുതായി അരിഞ്ഞ്, തണ്ടിന്റെ പുറംഭാഗം തോല്‍ നീക്കി മുറിച്ച് ഉപയോഗിക്കുക. ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഇതുകൊണ്ട് ഉണ്ടാക്കാം.ചീരച്ചേമ്പിന്റെ വിത്ത് വേണ്ടവര്‍ ബന്ധപ്പെടുക - 8547800836.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്ക്ക് ഇവയുടെ നിര്മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില് നമ്മള് കേരളീയര് വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില് കുറച്ച് തക്കാളിച്ചെടികള് വളര്ത്തുകയാണെങ്കില് വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില് ഒഴിവാക്കാനും തുടങ്ങി കര്ഷകര്ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല് മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില് വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല് പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്ക്ക് നല്ലൊരു വളര്ച്ചാ ഹോര്മോണ് തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന് ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment