രക്ത സമര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

വ്യായാമക്കുറവ്, ഉറക്കമില്ലാത്ത ജോലി, ഭക്ഷണ രീതികള്‍, ടെന്‍ഷന്‍ എന്നിവയെല്ലാം രക്തസമര്‍ദം വര്‍ധിക്കാന്‍ കാരണമാണ്.

By Harithakeralam
2023-10-24

അമിതമായ രക്ത സമര്‍ദം ഇപ്പോള്‍ നിരവധി പേര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നമാണ്. യുവാക്കള്‍ അടക്കം രക്ത സമര്‍ദം കാരണം പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നു. വ്യായാമക്കുറവ്, ഉറക്കമില്ലാത്ത ജോലി, ഭക്ഷണ രീതികള്‍, ടെന്‍ഷന്‍ എന്നിവയെല്ലാം രക്തസമര്‍ദം വര്‍ധിക്കാന്‍ കാരണമാണ്. ഭക്ഷണത്തില്‍ ഈ പഴങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ രക്ത സമര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും.

1. പപ്പായ

പപ്പായയില്‍ ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിലും കൂടുതല്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ മറ്റ് വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, പൊട്ടാസ്യം എന്നിവ ഉള്‍പ്പെടയുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിക്കാന്‍ ഇവ സഹായിക്കും. കൂടാതെ പൊട്ടാസ്യം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

2. പേരയ്ക്ക

പേരയ്ക്ക പൊട്ടാസ്യം ധാരളം അടങ്ങിയിട്ടുള്ളതിനാലാണ് ഇവ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് പുറമെ ശരീരഭാരം കുറയ്ക്കാനും ഇവ മികച്ചതാണ്.

3. അവൊക്കാഡോ

പൊട്ടാസ്യം, ഫൈബര്‍, ഏകഅപൂരിത കൊഴുപ്പ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവൊക്കാഡോ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ പല തരത്തില്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ മൂന്ന് രീതിയിലുള്ള സമീപനങ്ങളും സഹായകരമാകും.

4.തണ്ണിമത്തങ്ങ  

തണ്ണിമത്തങ്ങയുടെ ഗുണങ്ങള്‍ അധികമാരും തിരിച്ചറിയാറില്ല. എല്ലാ എല്‍ സിട്രല്ലിനും അടങ്ങിയിട്ടുള്ളതിനാല്‍ രക്ത സമ്മര്‍ദ്ദം ഉയരുമ്പോഴും താഴുമ്പോഴും ഇവ സഹായകരമാണ്. രക്തധമനികളുടെ ആയാസം കുറച്ച് രക്ത സമ്മര്‍ദ്ദം താഴാന്‍ ഇവ സഹായിക്കും.അതിനാല്‍ വേനല്‍ക്കാലത്ത് മാത്രമല്ല തണ്ണിമത്തന്‍ ഉപയോഗപ്രദമാവുക. രാവിലെ തണ്ണിമത്തന്‍ കഴിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഗുണകരമാവും. മധുര മത്തങ്ങയും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

5. വാഴപ്പഴം  

രക്തസമ്മര്‍ദ്ദം സാധാരണ നിലയില്‍ നിലനിര്‍ത്തുന്നതിന് ദിവസം രണ്ട് പഴം വീതം കഴിക്കുക. ആഘാതം വരുന്നത് തടയാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ ഒരു പഴം കൂടി ഇതില്‍ ഉള്‍പ്പെടുത്തുക. കുടുംബപരമായി ആഘാതം വരാന്‍ സാധ്യത ഉള്ളവര്‍ക്ക് ഇത് ഏറെ ഫലപ്രദമാകും.

6. കിവി ഫ്രൂട്ട്

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ല ഫ്രൂട്ടാണ് കിവി. കിവിയില്‍ പൊട്ടാസ്യവും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ, ഇതിലടങ്ങിയിട്ടുള്ള ലൂട്ടിന്‍ എന്ന ആന്റിഓക്‌സിഡന്റ് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs