കുട്ടികളുടെ ഭക്ഷണത്തില്‍ പച്ചക്കറികള്‍ അത്യാവശ്യം

പച്ചക്കറികള്‍ ഉള്‍പ്പെട്ട ഭക്ഷണം കുട്ടികള്‍ക്ക് കൂടുതല്‍ പോഷണം നല്‍കുന്നു. മാത്രമല്ല പോണ്ണത്തടി തടയാനും പഠന നിലവാരം വര്‍ധിപ്പിക്കാനും ഇതു സഹായിക്കുന്നു.

By ഡോ. ഹിദായത്തുള്ള

ബര്‍ഗറും പിസയും പോലുള്ള ജങ്ക് ഫുഡിനോട് കൂട്ടുകൂടി വിവിധ രോഗങ്ങളുടെ നടുവിലാണ് നമ്മുടെ കുട്ടികള്‍. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നല്‍കിയിരുന്നു നാടന്‍ ഭക്ഷണങ്ങള്‍ ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. പച്ചക്കറികളും പഴവര്‍ഗങ്ങളും തീന്‍ മേശയില്‍ സ്ഥാനം നഷ്ടപ്പെട്ടതോടെയാണ് രോഗങ്ങള്‍ പടികടന്നെത്തിയത്. പച്ചക്കറികള്‍ ഉള്‍പ്പെട്ട ഭക്ഷണം കുട്ടികള്‍ക്ക് കൂടുതല്‍ പോഷണം നല്‍കുന്നു. മാത്രമല്ല പോണ്ണത്തടി തടയാനും പഠന നിലവാരം വര്‍ധിപ്പിക്കാനും ഇതു സഹായിക്കുന്നു.

പോഷണ പുരോഗതി

വളരുന്ന ശരീരത്തിന് പലതരത്തിലുള്ള പോഷകഘടകങ്ങള്‍ ആവശ്യമാണ്. വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, മെഗ്‌നീഷ്യം, സോഡിയം, പൊട്ടാസ്യം, തുടങ്ങിയ ബാല്യത്തില്‍ കൃത്യമായ അളവില്‍ ലഭിക്കണം. പച്ചകറികള്‍ കഴിക്കുന്നതിലൂടെ ഇവ ശരീരത്തിനു ലഭ്യമാകുന്നു. മഴവില്‍ നിറങ്ങളിലുള്ള പച്ചകറികളും പഴങ്ങളും ഒരുമിച്ചു കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യം വളരെയധികം വര്‍ധിപ്പിക്കുന്നു.



അമിത വണ്ണം തടയുന്നു
നാരുകളടങ്ങിയ പച്ചകറികളില്‍ കൊഴുപ്പും കലോറിയും കുറവാണ്. ബേക്കറി പലഹാരങ്ങള്‍ക്കും ഫാസ്റ്റ്ഫുഡിനും പകരം കുട്ടികളെ ഇത്തരത്തിലുള്ള പച്ചകറികള്‍ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കണം. യു.എസ് ആരോഗ്യവകുപ്പിന്റെ പഠനപ്രകാരം 16% കുട്ടികളും (6-19) അമിത വണ്ണമുള്ളവരാണ്. ഈ കുട്ടികളില്‍ പ്രമേഹം, അമിത കൊളസ്ട്രോള്‍, ഹൈപ്പര്‍ ടെന്‍ഷന്‍, ശ്വാസകോശ രോഗങ്ങള്‍ ,വിഷാദം, തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

സുഗമമായ ദഹനപ്രക്രിയ
നാരുകളടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ദഹനവ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിനെ സഹായിക്കുന്നു. മലബന്ധമുള്ള കുട്ടികള്‍ക്ക് പയര്‍, ബീന്‍സ്, ബ്രോക്കോളി തുടങ്ങിയവ കൊടുക്കുന്നത് നല്ലതാണ്. നാരുകള്‍ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ അവ വെള്ളം അഗിരണം ചെയ്യുകയും വികസിക്കുകയും ചെയ്യുന്നു. ഇത് ക്രമത്തിലുള്ള ബവല്‍ചലനത്തെ ഉദ്ദീപിപ്പിക്കുകയും മലബന്ധം കുറക്കുകയും ചെയ്യും.

കുട്ടികള്‍ക്കൊരു പച്ചക്കറിത്തോട്ടം
മൊബൈല്‍ ഫോണുകളും വീഡിയോ ഗെയ്മുകളും കുട്ടികളെ ഭരിക്കുന്ന ഈ കാലഘട്ടത്തില്‍ മണ്ണിന്റെ മണമുള്ള ബാല്യം തിരിച്ചുപിടിക്കേണ്ടതുണ്ട്. ആധുനിക ജീവിതശൈലികളുടെ ഫലമായുണ്ടാകുന്ന പലവിധ അസുഖങ്ങളേയും അകറ്റാന്‍ ഇതാവശ്യമാണ്. ഇതിനായി വീട്ടില്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ ഒരു കുഞ്ഞ് പച്ചക്കറിത്തോട്ടം നിര്‍മ്മിക്കാന്‍ നമുക്ക് ശ്രമിക്കാം. അതിലൂടെ മാലിന്യ, വിഷമുക്തമായ പച്ചക്കറികള്‍ കഴിക്കുകയും ചെയ്യാം. കുട്ടികളെ അതിന്റെ ഭാഗവാക്കാക്കുകയും ചെയ്യാം.

വിത്ത് നടുന്നതു മുതല്‍ കൃഷിയുടെ ഓരോ ഘട്ടത്തേയും പരിചയപ്പെടുത്തി കുട്ടികളെ അതില്‍ പങ്കാളിയാക്കാം. അതിലൂടെ മാനസികമായ ഉണര്‍വും സന്തോഷവും കൈവരുന്നു. ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും ഓരോ വൃതൃസ്ത ചെടികളുടെ പരിപാലനം ഒരു പ്രൊജക്റ്റായി നല്‍കാം. ഒരു മത്സര ബുദ്ധിയോടെ കുട്ടികളിത് കൈകാര്യം ചെയ്താല്‍ ഏറെ ഗുണം ലഭിക്കും. നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് സഹായിച്ച് നമ്മള്‍ കൂടെ നില്‍ക്കണമെന്ന് മാത്രം. സ്വയം നട്ടുണ്ടാക്കിയ ഫലങ്ങളും പച്ചക്കറികളും രുചിക്കുമ്പോള്‍, മണ്ണില്‍ വിയര്‍ക്കുമ്പോള്‍, ആധുനിക ജീവിത ശൈലികളില്‍ നിന്നെല്ലാം മാറി പുതിയൊരു അനുഭവമായി മാറുമെന്ന് ഉറപ്പാണ്.

?????????? ???? ????????????? ????????????????? ??????? 

Leave a comment

പഴങ്ങളും പച്ചക്കറികളും ഈ വിധം കഴുകി വൃത്തിയാക്കണം

ഇതര സംസ്ഥാനത്ത് നിന്നും നമ്മുടെ അടുക്കളയിലെത്തുന്ന പച്ചക്കറികളിലും ഇലക്കറികളിലും വലിയ തോതില്‍ കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കാനും കീടങ്ങളെ അകറ്റാനും കേടുവരാതിരിക്കാനുമെല്ലാം…

By Harithakeralam
രക്ത സമര്‍ദം കുറയ്ക്കാന്‍ ഈ പഴങ്ങള്‍ കഴിക്കാം

രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.

By Harithakeralam
ചിക്കന്‍ ദിവസവും കഴിക്കാറുണ്ടോ...? കാന്‍സറിന് സാധ്യതയുണ്ടെന്ന് പഠനം

ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…

By Harithakeralam
പല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണം

പല്ല് നന്നായാല്‍  പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
മുഖം സുന്ദരമാക്കാന്‍ അരിപ്പൊടി മാസ്‌കുകള്‍

ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…

By Harithakeralam
ഉറക്കം ഒഴിവാക്കരുത്; രക്തസമര്‍ദം കൂടും

ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…

By Harithakeralam
ഭീഷണിയായി കോളറയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs