കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ രാവിലെ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നോക്കാം.
പല രോഗങ്ങളിലേക്കും നമ്മെ നയിക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടിപ്പോയാല്‍ ഹൃദയം, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പക്ഷാഘാതം പോലുള്ള മാരക പ്രശ്‌നങ്ങളിലേക്കും കൊളസ്‌ട്രോള്‍ കൊണ്ടു പോകും. ഇതിനാല്‍ മാസത്തില്‍ ഒരിക്കലെങ്കിലും കൊളസ്‌ട്രോള്‍ പരിശോധിക്കണം, ഇതിന്റെ അളവിന് അനുസരിച്ചു ഭക്ഷണത്തില്‍ ക്രമീകരണം നടത്തുകയും ചെയ്യണം. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ രാവിലെ ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നോക്കാം.
1. ചെറു ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞു കുടിക്കാം. വെറും വയറ്റില്‍ ഇങ്ങനെ ചെയ്യുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
2. നാരുള്ള ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുക. മില്ലറ്റ് ഉപയോഗിച്ചു തയാറാക്കുന്ന ദോശ, ഇഡ്ഡ്‌ലി, പഴങ്ങള്‍ എന്നിവ ഏറെ നല്ലതാണ്.
3. ചിയ സീഡ്, വാള്‍നട്‌സ്, മത്തന്‍ വിത്ത് പോലുള്ളവ കഴിക്കാം. ഇവ ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കും.
4. രാവിലെ ഒരു കപ്പ് ഗ്രീന്‍ ടീ ശീലമാക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനിതു സഹായിക്കുമെന്നു പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
5. കുതിര്‍ത്ത ബദാം കഴിക്കുന്നതും ഏറെ നല്ലതാണ്. നാലോ അഞ്ചോ ബദാം തലേന്ന് രാത്രി വെള്ളത്തിലിട്ടു വച്ചു രാവിലെ കഴിക്കാം.
6. ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുന്നതിനൊപ്പം വ്യായാമവും ചെയ്യണം. നാല് കിലോമീറ്ററെങ്കിലും ദിവസവും നടക്കുന്നതു നല്ല ഫലം ചെയ്യും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment