ഡിജിറ്റല്‍ ആസക്തി തടയാന്‍ പൊലീസ്: രക്ഷിച്ചത് 1700 കുട്ടികളെ

ഡിഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍) കേന്ദ്രങ്ങള്‍ വഴിയാണിത്. മൂന്നുമാസം വരെ മന:ശാസ്ത്ര ചികിത്സയും, കൗണ്‍സലിംഗ് അടക്കം നല്‍കിയാണ് ഡിജിറ്റല്‍ ആസക്തിയില്‍ (ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം) നിന്ന് കുട്ടികളെ മോചിപ്പിക്കുന്നത്.

By Harithakeralam
2025-03-27

തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി ജീവിതം കൈവിട്ടുപോകുന്ന കുട്ടികള്‍ക്കാണ് പൊലീസ് രക്ഷകരാകുന്നത്. രണ്ടുകൊല്ലത്തിനിടെ രക്ഷിച്ചത് 1700 കുട്ടികളെ.

പൊലീസ് ഏര്‍പ്പെടുത്തിയ ഡിഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍) കേന്ദ്രങ്ങള്‍ വഴിയാണിത്. മൂന്നുമാസം വരെ മന:ശാസ്ത്ര ചികിത്സയും, കൗണ്‍സലിംഗ് അടക്കം നല്‍കിയാണ് ഡിജിറ്റല്‍ ആസക്തിയില്‍ (ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം) നിന്ന് കുട്ടികളെ മോചിപ്പിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ സിറ്റി എന്നിവിടങ്ങളിലാണ് നിലവില്‍ കേന്ദ്രങ്ങളുള്ളത്. എല്ലാ ജില്ലകളിലും തുറക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജീതാബീഗത്തിനാണ് ഡിഡാഡിന്റെ ഏകോപനച്ചുമതല.

ചൈല്‍ഡ് സൈക്കോളജിസ്റ്റ്, പൊലീസ് കൗണ്‍സലര്‍ എന്നിവര്‍ കേന്ദ്രങ്ങളിലുണ്ട്. സുരക്ഷിത ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കും. ദൂഷ്യവശങ്ങളെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും പറഞ്ഞ് മനസിലാക്കും. കൗണ്‍സലിംഗിനെത്തിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.ഏറെയും 14 - 17 വയസുകാരാണ് ഡിജിറ്റല്‍ ആസക്തിയുള്ളവരിലേറെയും.

24 മണിക്കൂറും വിളിക്കാം

ഡിജിറ്റല്‍ ആസക്തി, കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങള്‍, വൈകാരികവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍, പഠനപ്രശ്‌നങ്ങള്‍, ശാരീരികമായ വെല്ലുവിളികള്‍ എന്നിവയെക്കുറിച്ചടക്കം 9497900200 നമ്പറില്‍ 24മണിക്കൂറും വിളിക്കാം. പെരുമാറ്റ, മാനസിക, ഉറക്ക പ്രശ്‌നങ്ങളും പഠനക്ഷമതയില്‍ കുറവുമൊക്കെയാണ് ഡിജിറ്റല്‍ അഡിക്ഷന്‍ പ്രത്യാഘാതങ്ങള്‍.

Leave a comment

ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍…

By Harithakeralam
ഫെഡറല്‍ ബാങ്കിന് 4052 കോടി രൂപ വാര്‍ഷിക അറ്റാദായം

ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32  ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി. വായ്പാ…

By Harithakeralam
കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും

കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും   കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ    കാപ്‌കോണ്‍ സിറ്റിയില്‍…

By Harithakeralam
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന  പ്രഥമയോഗത്തില്‍…

By Harithakeralam
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

By Harithakeralam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs