കുടവയര്‍ കുറയ്ക്കാന്‍ ഈ പാനീയങ്ങള്‍

By Harithakeralam
2024-03-19

കുടവയര്‍ മിക്കയുവാക്കളുടേയും പ്രധാന പ്രശ്‌നമാണ്. കംപ്യൂട്ടറിന് മുന്നിലുള്ള ജോലിയും വ്യായാമക്കുറവും ഭക്ഷണരീതിയില്‍ വന്ന മാറ്റവുമൊക്കെ കുടവയറിന് കാരണമാണ്. കൃത്യമായി വ്യായാമം ചെയ്യുന്നതിനോടൊപ്പം ചില പാനീയങ്ങളും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും.

1. ഉലുവയിട്ട വെള്ളം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഉലുവയിട്ട വെള്ളം ഔഷധ ഗുണമുള്ളതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഉലുവാവെള്ളം നല്ലതാണ്.വയര്‍ നിറഞ്ഞ തോന്നലുമുണ്ടാക്കുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നതും കുറവാകും. ഇതെല്ലാം തടി കുറയ്ക്കാനും ചാടിയ വയര്‍ കുറയ്ക്കാനും നല്ലതാണ്. ഉലുവാ കുതിര്‍ത്ത വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നതാണ് നല്ലത്.  

2. ഗ്രീന്‍ ടീ

കിടക്കയില്‍ നിന്ന് എണീറ്റാലുടന്‍ ചൂടു ചായയും കാപ്പിയും നമ്മുടെ സ്ഥിരം ശീലമാണ്.  രാവിലെ, പ്രത്യേകിച്ചും വെറുംവയറ്റില്‍ ഇവ കഴിക്കുന്നത് അത്ര നല്ല ശീലമല്ല. അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും.  പാലൊഴിച്ച ചായ പോലുള്ളവ കൊഴുപ്പുണ്ടാക്കും വയര്‍ ചാടും. ഇതിന് പരിഹാരമാണ്് ഗ്രീന്‍ ടീ.  ഇതിലെ ആന്റിഓക്സിഡന്റുകളാണ്  തടി കുറയ്ക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും. രാവിലെ ചായ, കാപ്പി ശീലങ്ങളുള്ളവര്‍ ഗ്രീന്‍ ടീയിലേയ്ക്ക് മാറാം.

3. ജിഞ്ചര്‍ ടര്‍മറിക് ടീ  

ഇഞ്ചി നല്ലൊരു ഔഷധമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൊഴുപ്പയലിയിച്ചു കളയാന്‍ ഏറെ നല്ലതാണ് ഇഞ്ചി. മഞ്ഞളും കൊഴുപ്പ് കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇവ രണ്ടും ചേര്‍ത്തു തിളപ്പിച്ച വെളളം രാവിലെ കുടിക്കുന്നത് ഏറെ ഗുണം നല്‍കുന്നു. ജിഞ്ചര്‍ ടര്‍മറിക് ടീ എന്ന പേരിലാണിത് അറിയപ്പെടുന്നത്.ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്. വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.

Leave a comment

പല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണം

പല്ല് നന്നായാല്‍  പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
മുഖം സുന്ദരമാക്കാന്‍ അരിപ്പൊടി മാസ്‌കുകള്‍

ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…

By Harithakeralam
ഉറക്കം ഒഴിവാക്കരുത്; രക്തസമര്‍ദം കൂടും

ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…

By Harithakeralam
ഭീഷണിയായി കോളറയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…

By Harithakeralam
നൂതന കാന്‍സര്‍ ചികിത്സ; കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…

By Harithakeralam
മാമ്പഴവും തണ്ണിമത്തനും പ്രമേഹമുള്ളവര്‍ കഴിക്കാമോ..?

ചൂടുള്ള കാലാവസ്ഥ ഇനി ഒരു മാസം കൂടിയുണ്ടാകും നമ്മുടെ നാട്ടില്‍. ഈ സമയത്ത് ശരീരമൊന്നു തണുപ്പിക്കാന്‍ പഴങ്ങളും ജ്യൂസും ഐസ്‌ക്രീമുമൊക്കെ കഴിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ ഇക്കാര്യത്തില്‍ ചിലതു…

By Harithakeralam
ക്യാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി കോവളത്ത്

തിരുവനന്തപുരം:   സേനാധിപന്‍ എജ്യുക്കേഷന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എച്ച്പിബി ആന്‍ഡ് ജിഐ( ഹെപ്പറ്റോപാന്‍ക്രിയാറ്റിക് ബിലിയറി ആന്‍ഡ് ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍) ക്യാന്‍സര്‍ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs