നിങ്ങളെ പ്രമേഹത്തിലേക്ക് തള്ളിവിടുന്ന ഭക്ഷണങ്ങള്‍

ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍ ഒരു പരിധി വരെ നമുക്ക് പ്രമേഹത്തെ അകറ്റി നിര്‍ത്താം.

By Harithakeralam

പല അസുഖങ്ങള്‍ക്കും നമ്മുടെ ശരീരത്തെ എത്തിച്ചു കൊടുക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ മിക്ക മലയാളികളും പ്രമേഹത്തിന് അടിമകളാണ്. ഭക്ഷണരീതിയും വ്യായാമക്കുറവുമാണ് പ്രധാന കാരണം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കിയാല്‍ ഒരു പരിധി വരെ നമുക്ക് പ്രമേഹത്തെ അകറ്റി നിര്‍ത്താം. കുട്ടികള്‍ക്ക് ഒരിക്കലും ഇത്തരം ഭക്ഷണം വാങ്ങി നല്‍കരുത്.

1. സംസ്‌കരിച്ച മാംസം അടങ്ങിയ ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് നല്ലതല്ല. ഇവ പതിവായി കഴിക്കുന്നതു പ്രമേഹത്തിന് കാരണമാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. സോസേജുകള്‍, ഹോട്ട് ഡോഗ് തുടങ്ങി സംസ്‌കരിച്ച മാംസമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഹൃദയത്തേയും കുടലിനേയും ബാധിക്കുന്ന പ്രിസര്‍വേറ്റീവുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

2. കോള, എനര്‍ജി ഡ്രിങ്ക്, പാക്ക് ചെയ്ത ഫ്രൂട്ട് ജ്യൂസുകള്‍ എന്നിവ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നതാണ്. വലിയ വിലയൊന്നുമില്ലാത്തതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇതു ധാരാളമായി ഉപയോഗിക്കും. എന്നാല്‍ ശരീരത്തിനു യാതൊരു ഗുണവുമില്ലെന്നു മാത്രമല്ല വലിയ ദോഷം ചെയ്യും.

3. ലെയ്‌സ് പോലുള്ള മസാലയടങ്ങിയ ചിപ്‌സുകള്‍ ഏവര്‍ക്കും വലിയ ഇഷ്ടമാണ്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒരിക്കലും ശീലമാക്കരുത്. ഇവയിലുള്ള  എണ്ണയും ഉപ്പും രക്തസമ്മര്‍ദ്ദം വര്‍ധിക്കാനും പ്രമേഹത്തിനും കാരണമായേക്കും.

4. ബേക്കറിയില്‍ നിന്നുള്ള മധുരപലഹാരങ്ങളാണ് മറ്റൊന്നു. പഞ്ചസാര, കൃത്രിമ നിറങ്ങള്‍ എന്നിവ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അവയില്‍ ശരീരത്തിന് ദോഷം ചെയ്യുന്ന ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. കുട്ടികളെ ഇതു കഴിച്ചു ശീലിപ്പിക്കരുത്.

5. അമിതമായ മദ്യപാനം മറ്റൊരു പ്രശ്‌നമാണ്. മദ്യത്തില്‍ കോള പോലുള്ളവ ചേര്‍ത്ത് കഴിക്കുന്നത് അപകടം വര്‍ധിപ്പിക്കും. വല്ലപ്പോഴും മാത്രം മിതമായ അളവില്‍ നന്നായി വെള്ളം ചേര്‍ത്ത് മാത്രം കഴിക്കുക.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs