കുട്ടികള്‍ക്ക് ഒരിക്കലും കൊടുക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ നോക്കാം.
നല്ല ആരോഗ്യത്തിനുള്ള ചിട്ടവട്ടങ്ങള്‍ കുട്ടിക്കാലത്ത് മുതലേ തുടങ്ങണം. ബാല്യത്തില്‍ നല്ല ഭക്ഷണം കഴിച്ചാല്‍ അതിന്റെ ഗുണം യൗവനത്തിലും വാര്‍ധ്യകത്തിലുമുണ്ടാകും. കുട്ടികള്‍ക്ക് ഒരിക്കലും കൊടുക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ നോക്കാം.
1.ഫ്‌ലേവേഡ് തൈര്: തൈര് നല്ല ഭക്ഷണമായിട്ടാണ് കരുതപ്പെടുന്നത്. എന്നാല്‍ പഴങ്ങളുടേയും മറ്റും ഫ്‌ളേവര്‍ ചേര്‍ത്ത തൈര്‍ ഒരിക്കലും ഉപയോഗിക്കരുത്, കുട്ടികള്‍ക്ക് ഒരു കാരണവശാലും കൊടുക്കരുത്. ഫ്‌ലേവര്‍ ഇനങ്ങളില്‍ പലപ്പോഴും അമിതമായ അളവില്‍ പഞ്ചസാര, കൃത്രിമ നിറങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
2. സംസ്‌കരിച്ച മാംസങ്ങള്‍: സോസേജുകള്‍, ബേക്കണ്‍, സംസ്‌കരിച്ച മാംസങ്ങള്‍ സാധാരണയായി കുട്ടികളുടെ ഉച്ചഭക്ഷണങ്ങളിലും ലഘുഭക്ഷണങ്ങളിലും ഉള്‍പ്പെടുത്താറുണ്ട്. അവയില്‍ പലപ്പോഴും സോഡിയം, നൈട്രേറ്റുകള്‍ പോലുള്ള പ്രിസര്‍വേറ്റീവുകള്‍, പൂരിത കൊഴുപ്പ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.
3. കൃത്രിമ പാനീയങ്ങള്‍: കോളകള്‍,പഴച്ചാറുകള്‍ പോലുള്ള പാനീയങ്ങള്‍ ഒരിക്കലും കുട്ടികള്‍ക്ക് കൊടുക്കരുത്. ഇവയെല്ലാം അമിതമായി മധുരം ചേര്‍ത്തവയാണ്. പഴങ്ങള്‍ കുപ്പിയുടെ പുറത്തുള്ള ചിത്രത്തില്‍ മാത്രമാണുള്ളത്.
4. വറുത്ത ഭക്ഷണം: പാക്കറ്റിലാക്കിയ വറുത്ത ചിപ്്‌സ് കുട്ടികള്‍ക്കെല്ലാം ഏറെ പ്രിയമാണ്. എന്നാല്‍ ഇവയില്‍
ട്രാന്‍സ് ഫാറ്റും കലോറിയും കൂടുതലാണ്. പക്ഷേ അവശ്യ പോഷകങ്ങള്‍ കുറവാണ്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് മോശം കൊളസ്‌ട്രോള്‍ കൂട്ടാന്‍ കാരണമാകും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment