മനുഷ്യനെ രോഗിയാക്കുന്ന വിരുദ്ധാഹാരങ്ങള്‍

By ഡോ. സോണിയ ജോണ്‍ ബിഎഎംഎസ്

ശരീര പര്യായങ്ങളില്‍ നിന്ന് ആയുര്‍വേദ ഗുരുക്കന്‍മാര്‍ തെരഞ്ഞെടുത്ത ശ്രേഷ്ഠ പദം - കായമാണ്. കായമെന്നാല്‍ അന്നത്തെ പചിക്കുകയും പരിണമിപ്പിക്കുകയും ദോഷ, ധാതു, മലങ്ങളെ ഉള്‍ക്കൊള്ളുന്നതുമാണ്. ഇതുതന്നെ നമ്മുടെ ജീവിതത്തില്‍ ആഹാരത്തിന്റെ പ്രാധാന്യം കാട്ടുന്നു. ദേഹമെന്നാല്‍ വര്‍ദ്ദിക്കുന്നതും ശരീരമെന്നാല്‍ ക്ഷയിക്കുന്നതെന്നും പദങ്ങളര്‍ത്ഥം കുറിക്കുന്നു. ശരീര പര്യായങ്ങളില്‍ ക്ഷേത്രത്തിന്റെ സ്ഥാനം പലരും ഗൗനിക്കാറില്ല. ക്ഷേത്രജ്ഞനായ ആത്മാവിന്റെ ആലയമാണ് ശരീരമെന്ന ക്ഷേത്രം. ഈ ഒരു ബോധ്യം നമ്മില്‍ മൊട്ടിട്ടാല്‍ പിന്നീടത് ജീവിത വീക്ഷണത്തെതന്നെ മാറ്റിമറിക്കും. നാമെല്ലാം വിശുദ്ധിയോടെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക. ക്ഷേത്രമാകുന്ന ശരീരത്തെ വിശുദ്ധിയോടെ കാണാന്‍ കഴിഞ്ഞാല്‍ ആഹാരരീതിയും ആരോഗ്യ സംരക്ഷണവും വ്യായാമത്തിലുള്ള ശ്രദ്ധയും വര്‍ദ്ധിക്കും. മനുഷൃന്റെ ഏറ്റവും വലിയ ഭയം മരണമാണ്. എന്നിട്ടും പല പ്രമേഹവും കൊളസ്ട്രോളുമുള്ളവര്‍ പറയുന്നത് കേള്‍ക്കാം - എന്തായാലും മരിക്കും അതുകൊണ്ട് ഇതെല്ലാം തിന്നു മരിക്കാം. ഇതിന്റെ പൊരുള്‍ എന്തെന്ന് ഗ്രഹിക്കാനാവുന്നില്ല. മധുരവും കൊഴുപ്പും മാംസവും അലസതയും ആധിപത്യം സ്ഥാപിച്ച ഒരു ജീവിതത്തില്‍ ശരീരത്തെ ക്ഷേത്രമായി കാണാന്‍ ആര്‍ക്കു കഴിയും.


ത്രിദോഷങ്ങള്‍
ആയുര്‍വേദശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളായ ത്രിദോഷങ്ങളെകുറിച്ച് എല്ലാവരും കേട്ടുകാണും. വാതം, പിത്തം, കഫം എന്നല്ലാതെ ഇവയെന്താണെന്നുള്ള യഥാര്‍ത്ഥ ബോധമുള്ളവര്‍ കുറവാണ്. ദുഷിക്കുന്നതെന്തോ അതാണ് ദോഷം എന്ന് കരുതിയ ഒരു കാലമുണ്ടായിരുന്നു. ശരീരപ്രക്രിയകളെ സമന്വയിപ്പിച്ച് ദോഷങ്ങളായും, ശരീരഘടനാപരമായതിനെ ധാതുക്കളായും, ശരീരത്തില്‍ നിന്നും പുറം തള്ളപ്പെടുന്നതിനെ മലങ്ങളായും തിരിക്കുന്നു. ഒരു സ്വസ്ഥന്‍ ആരായിരിക്കണം എന്ന ചോദൃത്തിന് വൃക്തമായ ഉത്തരം മാനസികയും ശാരീരികമായും രോഗങ്ങള്‍ക്ക് കീഴ്പ്പെടാത്ത വൃക്തി എന്നാണ്.

വിരുദ്ധാഹാരം
വിരുദ്ധാഹാരമെന്നാല്‍ ഒരിക്കലും കൂടിച്ചേരാന്‍ പാടില്ലാത്ത ആഹാരസാധനങ്ങള്‍ കൂട്ടിചേര്‍ത്ത് പാകപ്പെടുത്തി കഴിക്കുന്നതും, പൊരുത്തപ്പെടാത്ത വിഭവങ്ങള്‍ ഒരുമിച്ച് കഴിക്കുന്നതുമാണ്. ഇങ്ങനെയുള്ളരീതികള്‍ നമ്മെ പതുക്കെ രോഗികളാക്കി മാറ്റുന്നു. വിരുദ്ധാഹാരത്തെ വിഷത്തിന് തുല്യമായി ആചാര്യന്‍മാര്‍ പറയുന്നുണ്ട്. ചില പ്രധാന വിരുദ്ധാഹാരങ്ങള്‍-
1. മത്സ്യവും മാംസവും ഒരുമിച്ച് കഴിക്കരുത്.
2. പലതരം മാംസങ്ങള്‍ ഒരുമിച്ച് കഴിക്കരുത്.
3. തൈരിനൊപ്പം മത്സ്യ മാംസങ്ങള്‍ കഴിക്കരുത്.
4. കൂണിനൊപ്പം മത്സ്യ മാംസങ്ങള്‍ കഴിക്കരൂത്.

5. തേന്‍ ചൂടാക്കിയോ ചൂടുള്ളതിന്റെ കൂടെയോ കഴിക്കരുത്.
6. തൈര് ചൂടാക്കി കഴിക്കരുത്.
7. പാലിന്റെ കൂടെ പുളിയുള്ളതൊന്നും കഴിക്കരുത്.
8. ഇലക്കറികള്‍ കഴിച്ചതിനുശേഷം പാല്‍ കുടിക്കരുത്.
9. നെയ്യും തേനും ഒരു ദിവസം കഴിക്കരുത്.

ഇവയെല്ലാം പാലിക്കുക ഇന്ന് അസാധ്യമാണ്. കോഴിക്ക് മാര്‍ദ്ദവം കൂട്ടാനായി തൈരൊഴിച്ച് നാം പാകം ചെയ്യുന്നു. തൈരും മീനും കൂട്ടാതെ ചോറ് ഇറങ്ങില്ല. മത്സ്യവും മാംസവും ഉണ്ടെങ്കില്‍ ഒന്നിനെ തടയാന്‍ ആര്‍ക്ക് കഴിയും. പലപ്പോഴും നാമെന്താണ് കഴിക്കുന്നതെന്നു പോലും അറിയില്ല. മുളകുപൊടിയില്‍ ഇഷ്ടികപ്പൊടിയും ഉപ്പില്‍ ഗ്ലാസ് പൊടിയും ചേര്‍ക്കുന്ന ഈ കാലത്ത് ഒന്നിനെയും കണ്ണടച്ച് വിശ്വസിക്കാനാവില്ല. ഇങ്ങനെ ഒരു കാലം വരുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാവാം ആചാര്യന്‍മാര്‍ രോഗാവസ്ഥയെ പ്രതിരോധിക്കുവാന്‍ വ്യായാമം പ്രതിവിധിയായി പറഞ്ഞത്. രോഗത്തിന് ഇടം കൊടുക്കാതെ ആരോഗ്യത്തെ വീണ്ടെടുക്കാനായി വലിയ പ്രാധാന്യം വ്യായാമത്തിനും നല്‍കുന്നു. യോഗ, കളരി, നൃത്തവുമൊക്കെ നമ്മെ പണ്ടുമുതലേ പരിശീലിപ്പിക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാനാണ്.

Leave a comment

രക്ത സമര്‍ദം കുറയ്ക്കാന്‍ ഈ പഴങ്ങള്‍ കഴിക്കാം

രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.

By Harithakeralam
ചിക്കന്‍ ദിവസവും കഴിക്കാറുണ്ടോ...? കാന്‍സറിന് സാധ്യതയുണ്ടെന്ന് പഠനം

ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…

By Harithakeralam
പല്ലുകളുടെ ആരോഗ്യത്തിന് ഭക്ഷണം

പല്ല് നന്നായാല്‍  പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില്‍ പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന്‍ സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…

By Harithakeralam
മാങ്ങ കൃത്രിമമായി പഴുപ്പിച്ചതാണോ....? അറിയാനുള്ള മാര്‍ഗങ്ങള്‍

മാമ്പഴത്തിന്റെ സീസനാണിത്. കാലാവസ്ഥ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും തരക്കേടില്ലാതെ മാമ്പഴം ഇതര സംസ്ഥാനങ്ങളില്‍ ഈ സമയത്ത് കേരളത്തിലെത്തുന്നുണ്ട്. ഇതില്‍ പലതും രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചവയുമാണെന്ന…

By Harithakeralam
മുഖം സുന്ദരമാക്കാന്‍ അരിപ്പൊടി മാസ്‌കുകള്‍

ഏതു വീട്ടിലുമുള്ള വസ്തുവാണ് അരിപ്പൊടി... ദോശ, പുട്ട് തുടങ്ങിയ പലഹാരങ്ങളുണ്ടാക്കാന്‍ നാം അരിപ്പൊടി ഉപയോഗിക്കാറുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മുഖ ചര്‍മം തിളങ്ങാനുള്ള വിവിധയിനം മാസ്‌കുകള്‍ തയാറാക്കാം. രാസവസ്തുക്കളങ്ങിയ…

By Harithakeralam
ഉറക്കം ഒഴിവാക്കരുത്; രക്തസമര്‍ദം കൂടും

ഉറക്കവും നമ്മുടെ രക്ത സമര്‍ദവും തമ്മില്‍ വലിയ ബന്ധമുണ്ടോ...? ഉറക്കം കുറഞ്ഞാല്‍ രക്ത സമര്‍ദം കൂടുമെന്നതു ശരിയാണോ...? തുടര്‍ച്ചയായി ഉറക്കം കുറയുന്നതു രക്ത സമര്‍ദം വലിയ തോതില്‍ ഉയരാന്‍ കാരണമാകും. രക്ത സമര്‍ദം…

By Harithakeralam
ഭീഷണിയായി കോളറയും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഞ്ഞപ്പിത്തത്തോടൊപ്പം കേരളത്തില്‍ കോളറ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ താമസിക്കുന്ന നമ്മുടെ നാട്ടില്‍ കോളറ പോലുള്ള രോഗങ്ങള്‍ പടര്‍ന്നാണ് വന്‍ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക.…

By Harithakeralam
നൂതന കാന്‍സര്‍ ചികിത്സ; കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍

കോഴിക്കോട്: കാന്‍സര്‍ ചികിത്സയില്‍ പ്രതീക്ഷയേറുന്ന നൂതന ചികിത്സാ രീതിയായ കാര്‍ ടി സെല്‍ തെറാപ്പി ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ഓങ്കോളജി വിഭാഗത്തില്‍ നടക്കുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs