ചെറിയ രീതിയിലുള്ള ഗ്യാസ് പ്രശ്‌നമെല്ലാം ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ പരിഹരിക്കാം.
രാവിലെ ഭക്ഷണം കഴിച്ച് ഓഫീസിലെത്തിയാലുടന്‍ വയറ് ഗ്യാസ് കയറി വീര്‍ത്തിരിക്കുന്നതായി തോന്നുന്നുണ്ടോ...? ഗ്യാസ് പ്രശ്‌നം മിക്കവര്‍ക്കുമുള്ളതാണ്. ചെറിയ രീതിയിലുള്ള ഗ്യാസ് പ്രശ്‌നമെല്ലാം ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെ പരിഹരിക്കാം.
1. ഇഞ്ചി: ഔഷധങ്ങളുടെ പട്ടികയിലാണ് ഇഞ്ചിയുടെ സ്ഥാനം. ഇതിലടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വയര്‍ വീര്‍ക്കുന്നത് അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
2. പപ്പായ: പഴങ്ങളുടെ റാണിയെന്ന് പപ്പായയെ വിളിക്കുന്നത് അതിന്റെ ഗുണങ്ങള്‍ കൊണ്ടാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈനും ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് അകറ്റാനും സഹായിക്കും.
3. ജീരകം: ജീരക വെള്ളം നമ്മുടെ സ്ഥിരം ശീലങ്ങളിലൊന്നാണ്. ജീരകം ദഹനം എളുപ്പമാക്കാനും ഗ്യാസ്ട്രബിള്‍, അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങളെ അകറ്റാനും വയര്‍ വീര്‍ക്കുന്നത് അകറ്റാനും സഹായിക്കും.
4. തൈര്: ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. തൈര് കഴിക്കുന്നതു സഹായിക്കും. വയറിന് ആശ്വാസം നല്‍കുന്നവയാണിവയെല്ലാം.
5. വാഴപ്പഴം: വാഴപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയര്‍ വീര്‍ത്തിരിക്കുന്നത് തടയാന്‍ സഹായിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment