ഗൂഗിള്‍ ഡൂഡില്‍ ഇഡ്‌ലി: രുചിയിലും ഗുണത്തിലും ഏറെ മുന്നില്‍; കേള്‍ക്കാം ഇഡ്‌ലി പുരാണം

ഇഡ്‌ലിയും വടയും ചമ്മന്തിയുമെല്ലാം അക്ഷരങ്ങളായി ഡിസൈന്‍ ചെയ്തു ഗൂഗിള്‍ എന്നെഴുതിയിരിക്കുന്നു... ഇതു ഡിസൈന്‍ ചെയ്തയാള്‍ പുലി തന്നെ, അത്ര മനോഹരമായിട്ടുണ്ട്.

By Harithakeralam
2025-10-11

ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ കണ്ടപ്പോള്‍ സൗത്ത് ഇന്ത്യക്കാര്‍ക്ക് വലിയ സന്തോഷമായിക്കാണും. നമ്മുടെ പ്രിയപ്പെട്ട വിഭവമാണ് ഇഡ്‌ലിയാണ് ഇന്ന് ഗൂഗിള്‍ ഡൂഡില്‍. നല്ല തൂശനിലയില്‍ നിരത്തി വച്ചിരിക്കുന്ന ഇഡ്‌ലി, ഒപ്പം സാമ്പാറും രണ്ടു ചമ്മന്തിയും... ഉഴുന്നു വടയുമുണ്ട്. ഇഡ്‌ലിയും വടയും ചമ്മന്തിയുമെല്ലാം അക്ഷരങ്ങളായി ഡിസൈന്‍ ചെയ്തു ഗൂഗിള്‍ എന്നെഴുതിയിരിക്കുന്നു... ഇതു  ഡിസൈന്‍ ചെയ്തയാള്‍ പുലി തന്നെ, അത്ര മനോഹരമായിട്ടുണ്ട്.  

പ്രഭാത ഭക്ഷണമായ ഇഡ്‌ലി ഏറെ ആരോഗ്യകരമാണ്. പത്താം നൂറ്റാണ്ടുമുതല്‍ നമ്മുടെ അടുക്കളയില്‍ ഇഡ്‌ലി തയാറാക്കുന്നുണ്ടെന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ ഇന്തൊനേഷ്യയിലാണ് ഇഡ്‌ലി ജന്മം കൊണ്ടതെന്നും പറയപ്പെടുന്നു. പൗരാണിക ഗ്രന്ഥങ്ങളിലെല്ലാം ഇഡ്‌ലിയെക്കുറിച്ച് പറയുന്നുണ്ട്. അരി കൊണ്ടാണ് പ്രധാനമായും തയാറാക്കുന്നതെങ്കിലും റവ, റാഗി, ഓട്‌സ് എന്നിവയെല്ലാം ഇഡ്‌ലിയായി മാറ്റാറുണ്ട്.

ഒരു തരത്തിലുള്ള എണ്ണയും ഉപയോഗിക്കാതെ ആവിയില്‍ തയാറാക്കുന്നുവെന്നതാണ് ഇഡ്‌ലിയുടെ ആദ്യത്തെ ഗുണം. പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹിക്കാനും എളുപ്പമാണ്. പ്രഭാത ഭക്ഷണമായി കഴിക്കാന്‍ അനുയോജ്യമാണിത്, ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജം ലഭിക്കും. തേങ്ങ ചമ്മന്തിയും സാമ്പാറുമാണ് ഇഡ്‌ലിക്കൊപ്പമുള്ള ഏറെ ജനപ്രിയ കോമ്പിനേഷന്‍. ഇതിനൊപ്പം മുളക്-തക്കാളി ചമ്മന്തിയുമുണ്ടാകും. തെക്കേ ഇന്ത്യയിലെ ഏതു നഗരത്തില്‍ ചെന്നാലും പ്രഭാത ഭക്ഷണമായി ലഭിക്കുന്ന ഒന്നാണിത്.

എന്നാല്‍ ഉഴുന്നുവട ഇഡ്‌ലിക്കൊപ്പം കൂടിയത് എന്നു മുതലാണ്. കൃത്യമായൊരുത്തരം ഇക്കാര്യത്തില്‍ ആര്‍ക്കും നല്‍കാനില്ല. വെജിറ്റേറിയന്‍ ഹോട്ടലുകള്‍ ചെന്ന് ഇഡലി ഓര്‍ഡര്‍ ചെയ്താല്‍ ഒപ്പം ഉഴുന്നുവടയുമുണ്ടാകും. ഇത്രയൊക്കെ വായിക്കുമ്പോള്‍ ഒരു സംശയം തോന്നുന്നില്ലേ... ഇന്നു ഇഡ്‌ലി ഡേയാണോ എന്ന്..? സാധാരണ ഇത്തരം ദിവസങ്ങളിലാണ് ഗൂഗിള്‍ ഡൂഡില്‍ തയാറാക്കുക. എന്നാല്‍ മാര്‍ച്ച് 30 താണ് ലോക ഇഡ്‌ലി ദിനം.

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs