ഗ്രോബാഗിലെ ചെടികള്‍ക്ക് ചൂട് വില്ലനാകുന്നു

നല്ല പോലെ നനച്ചിട്ടും പച്ചമുളകും, വഴുതനയും വെണ്ടയുമെല്ലാം ക്ഷീണിച്ചു നില്‍ക്കുന്നതു മനസ് മടുപ്പിക്കുന്നതാണ്.

By Harithakeralam
2024-04-08

ഗ്രോബാഗില്‍ നട്ട ചെടികള്‍ നല്ല പോലെ വളര്‍ന്നു വരുന്ന സമയത്താണ് ചൂട് കത്തിക്കയറുന്നത്. ടെറസിലും നിലത്തുമെല്ലാമുള്ള ഗ്രോബാഗിലെ ചെടികള്‍ വാടി വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന പ്രശ്‌നം പലര്‍ക്കുമുണ്ട്. നല്ല പോലെ നനച്ചിട്ടും പച്ചമുളകും, വഴുതനയും വെണ്ടയുമെല്ലാം ക്ഷീണിച്ചു നില്‍ക്കുന്നതു മനസ് മടുപ്പിക്കുന്നതാണ്. ഗ്രോബാഗിലെ ചെടികള്‍ക്ക് നല്‍കേണ്ട പ്രത്യേക പരിചരണങ്ങള്‍ നോക്കാം.

1. നന കാര്യക്ഷമമാക്കുക എന്നതാണ് പ്രധാന കാര്യം.  വെയില്‍ ശക്തി പ്രാപിച്ചതോടെ ചെടികളുടെ തടത്തിലെ ഈര്‍പ്പം വളരെപ്പെട്ടന്നു നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോള്‍. ഇതു കൊണ്ട് തന്നെ രാവിലെയും വൈകിട്ടും  നനയ്ക്കാന്‍ ശ്രമിക്കുക.

2. ഗ്രോബാഗില്‍ കരിയിലകള്‍ കൊണ്ടു പുതയിട്ടു നല്‍കുക. ഈ കാലാവസ്ഥയില്‍ ചെടികളുടെ തടത്തില്‍ കട്ടിയില്‍ പുതയിടുന്നതു വളരെ ഗുണംചെയ്യും. ഈര്‍പ്പം നില നിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗമിതാണ്.

3. ഗ്രോ ബാഗുകള്‍ ടെറസിലാണങ്കില്‍ തീര്‍ച്ചയായും ചെങ്കല്ല്, കട്ട തുടങ്ങിയവയുടെ മുകളില്‍ വെക്കുക.

4. രാവിലെ ഒഴിവാക്കുന്ന കഞ്ഞിവെള്ളം പച്ചക്കറി തൈകള്‍ക്ക് ഒഴിച്ചു കൊടുക്കുക. ഈര്‍പ്പം നിലനിര്‍ത്താനും കീടങ്ങളെ അകറ്റാനുമിതു സഹായിക്കും. കൂടാതെ കഞ്ഞിവെള്ളം നല്ല ജൈവവളവുമാണ്.

5. കടലപ്പിണ്ണാക്ക്- പച്ചച്ചാണകം - എല്ല് പൊടി എന്നിവ പുളിപ്പിച്ച ലായനി നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് ഈ ചൂടത്തും നല്ല പോലെ കായ്പിടുത്തമുണ്ടാകാന്‍ സഹായിക്കും.

6. ഈ സമയത്ത് ഗ്രോബാഗ് ഒരുക്കുമ്പോള്‍ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ചെകിരിച്ചോര്‍ പോലുള്ളവ നിര്‍ബന്ധമായും നിറയ്ക്കണം. നല്ല വായുസഞ്ചാരമുള്ള ഇവ ചെടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.  

7. സ്യൂഡോമോണസ് ആഴ്ചയിലൊരിക്കല്‍ പ്രയോഗിക്കുക.

8. വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കുക. ചെടികള്‍ക്ക് ഈ സമയത്ത് പിടിച്ചെടുക്കാന്‍ ദ്രാവക രൂപത്തില്‍ നല്‍കുന്നതാണ് നല്ലത്.  

9. ടെറസില്‍ നല്ല ചൂടാണെങ്കില്‍ ഗ്രോബാഗുകള്‍ ഇടയ്ക്ക് തണലത്തേക്ക് മാറ്റിവയ്ക്കുക. ഇപ്പോഴത്തെ ചൂട് ഏതു തരം പച്ചക്കറികളെയും നശിപ്പിക്കാന്‍ പോന്നതാണ്.

10. ഇലകളില്‍ കൂടി വെള്ളം കിട്ടുന്ന പോലെ നനയ്ക്കുക.

Leave a comment

പഴത്തൊലി മികച്ച ജൈവവളം

ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…

By Harithakeralam
മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs