വരണ്ട വായു, ഈര്‍പ്പം കുറയുന്നതു തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിനു പിന്നിലുണ്ട്.
കുളി കഴിഞ്ഞു മുടി തോര്‍ത്തി ടവ്വലിലേക്ക് നോക്കിയാല്‍ നിറയെ കൊഴിഞ്ഞ മുടിയാണോ...? നിലവിലെ കാലാവസ്ഥയില്‍ ഇതു മിക്കവരുടേയും അവസ്ഥയാണിത്. ശൈത്യകാലത്ത് ഇതു സ്ഥിരമാണ്. കാലാവസ്ഥ തന്നെയാണിതിനു കാരണം. വരണ്ട വായു, ഈര്‍പ്പം കുറയുന്നതു തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇതിനു പിന്നിലുണ്ട്.
1. ഇക്കാലത്ത് വായുവില്‍ ഈര്‍പ്പം വളരെ കുറവായിരിക്കും. ഈ വരള്‍ച്ച തലയോട്ടിയെ ബാധിക്കും, തലയോട്ടി വരണ്ടു പോകുന്നത് മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തും. മുടിയിഴകള്‍ പൊട്ടിപ്പോകാനും കൊഴിയാനും കൂടുതല്‍ സാധ്യതയുണ്ടാകും.
2. രക്തചംക്രമണം കുറയുന്നതാണ് മറ്റൊരു കാരണം. ശൈത്യകാലത്ത്, ശരീരം സുപ്രധാന അവയവങ്ങള്‍ക്ക് ആവശ്യമായ ചൂടിന് മുന്‍ഗണന നല്‍കുന്നു. ഇതോടെ തലയോട്ടിയിലേക്കുള്ള രക്തയോട്ടം ചെറുതായി കുറയും. മുടി കൊഴിച്ചിലിനിതും കാരണമാകും.
3. തണുപ്പുകാലത്ത് ചൂടു വെള്ളത്തില്‍ കുളിക്കുന്നതു പലരുടേയും ശീലമാണ്. ഇതും മുടി കൊഴിച്ചിലിന് കാരണമാകും.
4.ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കും ശൈത്യകാലത്ത് മുടി കൊഴിച്ചില്‍ രൂക്ഷമാകും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment