അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കുറവ് മൂലം ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം.
അസുഖങ്ങള്‍ ഒന്നുമില്ല എന്നാലും ചിലപ്പോള്‍ ക്ഷീണം തോന്നുന്നു, ജോലി ചെയ്യാനൊന്നും ഉഷാറില്ലാതെ ആകെയൊരു ഉറക്കം തൂങ്ങിയ മട്ട്... എന്താണിതിനു കാരണമെന്നല്ലേ... അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കുറവ് മൂലം ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. ഇവയുടെ അഭാവം മറികടക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്.
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയെങ്കിലും ഇലക്കറികള്‍ കഴിക്കണം. വിവിധയിനം ചീരകള്‍, മുരിങ്ങ എന്നിവയെല്ലാം നല്ലതാണ്. അയണ്‍, മഗ്നീഷ്യം എന്നിവയുടെ ധാരാളം അടങ്ങിയ ചീര തന്നെയാണ് ഇതില്‍ നമ്പര്‍ വണ്‍.
സമൃദ്ധമായി കടല്‍ മത്സ്യം ലഭിക്കുന്ന നാടാണ് കേരളം. മത്തി , അയല എന്നിവയെല്ലാം നമ്മുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. വിറ്റാമിന്‍ ബി12 ഇവയില്‍ ധാരാളമുണ്ട്. വിറ്റാമിന്‍ ബി 12 കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടാണ്, അതിനാല്‍ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും മത്സ്യം കഴിക്കുക, എണ്ണയില്‍ വറുക്കാതെ നല്ല പോലെ വറ്റിച്ച് കറിവെയ്ക്കുന്നതാണ് നല്ലത്.
ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന പ്രധാന ഭക്ഷണമാണ് വാഴപ്പഴം. പൊട്ടാസ്യം ധാരാളം അടങ്ങിയ പഴമാണിത്. ക്ഷീണമകറ്റി നാഡികളുടേയും പേശികളുടേയും ആരോഗ്യം മെച്ചപ്പെടുത്താന്‍ വാഴപ്പഴം സഹായിക്കും.
ചെറുപയര്‍, വിവിധ തരം കടലകള്‍ എന്നിവ പതിവായി കഴിക്കണം. ക്ഷീണമകറ്റി നല്ല ഊര്‍ജ്ജം നല്‍കാനിതു സഹായിക്കും. ഫോളേറ്റ് ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നല്ല ഊര്‍ജ്ജം ലഭിക്കാന്‍ ഫോളേറ്റ് ആവശ്യമാണ്.
നിരവധി ഗുണങ്ങള്‍ ഉള്ളതാണ് മത്തന്‍ വിത്ത്. സിങ്ക്, മഗ്‌നീഷ്യം, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവ ഇതില്‍ ധാരാളമുണ്ട്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ക്ഷീണവും സമ്മര്‍ദ്ദവും അകറ്റാനും ദിവസവും കുറച്ച് മത്തന്‍ വിത്ത് കഴിക്കുന്നതു സഹായിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment