വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

ഫ്‌ളാറ്റിലും ചെറിയ അപാര്‍ട്ടമെന്റിലും താമസിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് ഇന്‍ഡൈന്‍ കോമ്പോസിറ്റ് സിലിണ്ടര്‍.

By Harithakeralam
2024-09-19

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍ തന്നെയാണ് പ്രധാന വെല്ലുവിളി, ഇതിനിടെ ഇന്ധനം തീര്‍ന്നാല്‍ പിന്നെ കഥ കഴിഞ്ഞു. കൂറ്റന്‍ സിലിണ്ടര്‍ പൊക്കിയെടുത്ത് അടുക്കളയിലെത്തിച്ച് സ്റ്റൗവുമായി കണക്റ്റ് ചെയ്ത് പാചകം തുടരുകയെന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല. ഇവിടെയാണ് ഇന്‍ഡൈന്‍ കോമ്പോസിറ്റ് സിലിണ്ടര്‍ രക്ഷക്കെത്തുന്നത്. അല്ലെങ്കിലും നമ്മുടെ വീട്ടമ്മമാരുടെ മനസ് ഇന്ത്യന്‍ ഓയിലിനോളം മനസിലാക്കിയവര്‍ വേറെയില്ലല്ലോ...

ഫ്‌ളാറ്റിലും ചെറിയ അപാര്‍ട്ടമെന്റിലും താമസിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് ഇന്‍ഡൈന്‍ കോമ്പോസിറ്റ് സിലിണ്ടര്‍. കൈയിലെടുത്തു നടക്കാവുന്ന കോമ്പോസിറ്റ് എല്‍പിജി സിലിണ്ടര്‍ സൂക്ഷിക്കാനും കുറച്ചു സ്ഥലം മതി, ഭാരവും കുറവാണ്. സ്റ്റൗവുമായി ഘടിപ്പിക്കാനും മറ്റും വളരെ എളുപ്പവും. 10 കിലോ, അഞ്ച് കിലോ സിലിണ്ടറുകളാണിപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കി മൂന്ന് പാളികളുള്ള നിര്‍മ്മാണ്്. ബ്ലോമോള്‍ഡഡ് ഹൈഡെന്‍സിറ്റി പോളിയെത്തിലീന്‍ (HDPE) ഇന്റര്‍ ലൈനര്‍ കൊണ്ടാണ് സിലിണ്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്, പോളിമര്‍ പൊതിഞ്ഞ ഫൈബര്‍ ഗ്ലാസ് കൊണ്ട് പൊതിഞ്ഞ് ഒരു HDPE പുറം ജാക്കറ്റും ഘടിപ്പിച്ചിരിക്കുന്നു.

തുരുമ്പെടുക്കാത്തതും നിറം മങ്ങാത്തതുമാണ് സിലിണ്ടറുകള്‍. നമ്മുടെ അടുക്കളയുടെ മോഡേണ്‍ ലുക്കുമായി ചേര്‍ന്നു നില്‍ക്കും. മോഡുലാര്‍ കിച്ചണ്‍ എന്ന ആശയത്തിന് ഏറെ യോജിച്ചതാണിവ. തുരുമ്പിച്ച് നിറം മങ്ങി അടുക്കളയുടെ സ്‌റ്റൈലിഷ് ലുക്കിന് കോട്ടം തട്ടിക്കുകയില്ല. അര്‍ധസുതാര്യമായതിനാല്‍ എല്‍പിജിയുടെ അളവ് എളുപ്പത്തില്‍ മനസിലാക്കാം. ഇതിനാല്‍ റീഫില്‍ ചെയ്യലും എളുപ്പമാണ്. മികച്ച സുരക്ഷ സംവിധാനങ്ങളൊരുക്കി നിര്‍മിച്ചിരിക്കുന്നതിനാല്‍ പൊട്ടിത്തെറി, തീപിടുത്തം പോലുള്ള അപകടങ്ങള്‍ പേടിക്കേണ്ട. തീപിടിച്ചാലും സിലിണ്ടര്‍ ഉരുകി തീരുകയേയുള്ളൂ, കെട്ടിടത്തിനോ മറ്റുള്ള വസ്തുക്കള്‍ക്കോ നാശനഷ്ടമുണ്ടാകില്ല. 

ഗാര്‍ഹിക നോണ്‍സബ്‌സിഡി വിഭാഗത്തിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ്, 10 കിലോഗ്രാം വേരിയന്റിന് 3000 രൂപയും. 5 കിലോഗ്രാം വേരിയന്റിന് 2200 രൂപയുമാണ്.  സാധാരണ ഗാര്‍ഹിക സിലിണ്ടറിന് കിലോയ്ക്കുള്ള അതേ വിലയാണ് ഇന്‍ഡൈന്‍ കോമ്പോസിറ്റ് സിലിണ്ടറിനും. ഇന്‍ഡൈന്‍ കോമ്പോസിറ്റ് സിലിണ്ടര്‍ ലഭിക്കാന്‍ നിലവിലെ  ഇന്‍ഡൈന്‍ ഏജന്റിനെ ബന്ധപ്പെട്ടാല്‍ മതി.

Leave a comment

ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റെ 5% ഉടമസ്ഥാവകാശം ഏറ്റെടുത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍

കോഴിക്കോട് : രാജ്യത്തെ മുന്‍നിര ആരോഗ്യപരിചരണ സേവന ശൃംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെയും ക്വാളിറ്റി കെയര്‍ ഇന്ത്യ ലിമിറ്റഡിന്റേയും ലയന നടപടികള്‍ക്ക് തുടക്കമായി. ആദ്യഘട്ടമായി ഓഹരിക്കൈമാറ്റ വ്യവസ്ഥയില്‍…

By Harithakeralam
ഫെഡറല്‍ ബാങ്കിന് 4052 കോടി രൂപ വാര്‍ഷിക അറ്റാദായം

ബാങ്കിന്റെ മൊത്തം ബിസിനസ് 12.24 ശതമാനം വര്‍ധിച്ച് 518483.86 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 252534.02 കോടി രൂപയായിരുന്ന നിക്ഷേപം 12.32  ശതമാനം വര്‍ദ്ധനവോടെ 283647.47 കോടി രൂപയായി. വായ്പാ…

By Harithakeralam
കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫ്ലാറ്റുകളുടെ താക്കോല്‍ കൈമാറ്റവും

കോഴിക്കോട് : കാപ്‌ക്കോണ്‍ ഗ്രൂപ്പിന്റെ ലോഗോ ലോഞ്ചും 1000 ഫഌറ്റുകളുടെ താക്കോല്‍ കൈമാറ്റ പ്രഖ്യാപനവും   കാപ്്‌ക്കോണ്‍ ഗ്രൂപ്പിന്റെ പന്തീരാങ്കാവിലെ പുതിയ സമുച്ചയമായ    കാപ്‌കോണ്‍ സിറ്റിയില്‍…

By Harithakeralam
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന  പ്രഥമയോഗത്തില്‍…

By Harithakeralam
കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

By Harithakeralam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs