നല്ലിക്ക കഴിക്കാന്‍ പാടില്ലാത്ത ചിലരുണ്ട്.
ഔഷധ ഗുണങ്ങള്‍ ഏറെയുള്ള നെല്ലിക്ക നമ്മുടെ നാട്ടില്‍ നല്ല പോലെ ലഭ്യമാണ്. നെല്ലിക്ക പതിവായി കഴിക്കാന്‍ ഡോക്റ്റര്‍മാര്‍ പലരോടും പറയാറുമുണ്ട്. ആയുര്‍വേദത്തില്‍ പലതരം ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നെല്ലിക്ക കഴിക്കാന്‍ പാടില്ലാത്ത ചിലരുണ്ട്.
1. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും
ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും നെല്ലിക്ക കഴിക്കാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും നെല്ലിക്ക കൊണ്ടുള്ള ഉത്പന്നങ്ങള്‍. ദഹനനാളത്തില്‍ അസ്വസ്ഥത, വയറിളക്കം , ശരീരത്തിന്റെ അമിതമായ തണുപ്പ് എന്നിവയ്ക്ക് കാരണമാകും.
2. വൃക്ക പ്രശ്‌നമുള്ളവര്‍
വൃക്കയില്‍ കല്ലോ മറ്റു തകരാറുകളോ ഉള്ളയാളുകള്‍ അധികം നെല്ലിക്ക കഴിക്കാതിരിക്കുന്നതാണ് നല്ലത്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ഓക്‌സലേറ്റായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഇത് വൃക്കയി കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകും.
3. അസിഡിറ്റി
അസിഡിറ്റി പ്രശ്‌നമുള്ളവര്‍ നെല്ലിക്ക ഒഴിവാക്കുന്നതാണ് നല്ലത്. അസിഡിറ്റി സ്വഭാവവും ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സിയും ഇതിലുണ്ട്. നെല്ലിക്ക കഴിച്ചതിനുശേഷം നെഞ്ചെരിച്ചില്‍, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇത്തരക്കാര്‍ക്ക് ഉണ്ടായേക്കാം.
4. ഷുഗര്‍ കുറവുള്ളവര്‍
രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ നെല്ലിക്ക ഏറെ നല്ലതാണ്. എന്നാല്‍ പഞ്ചസാര കുറവുള്ളര്‍ നെല്ലിക്ക കഴിച്ചാല്‍ പ്രശ്‌നമാകും. ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment