ഈ സമയത്ത് തണ്ട് വെട്ടി വിട്ടാല്‍ ധാരാളം പുതിയ ശിഖിരങ്ങളും വള്ളിയും വീശി പന്തല്‍ നിറഞ്ഞുകൊള്ളും.
മഴ ശക്തമായി തുടങ്ങിയതോടെ പന്തല്‍ വിളകള്‍ക്കും പ്രത്യേക പരിചരണം നല്‍കണം. പന്തല്‍ വിളകളില്‍ പ്രധാനിയാണ് കോവല്‍. തണ്ട് വെട്ടി വിട്ട് പരിപാലിച്ചാല്‍ കോവലില്‍ നിന്നും നല്ല വിളവ് ലഭിക്കാറുണ്ട്. ഇതിന് ഏറ്റവും അനുയോജ്യമായ സമയം മേയ് അവസാനം ലഭിക്കുന്ന പുതുമഴയോടെയാണ്. ഈ സമയത്ത് തണ്ട് വെട്ടി വിട്ടാല്‍ ധാരാളം പുതിയ ശിഖിരങ്ങളും വള്ളിയും വീശി പന്തല്‍ നിറഞ്ഞുകൊള്ളും.
കോവലിന്റെ ചുവട്ടില്‍ നിന്ന് രണ്ട് - മൂന്ന് അടി നീളത്തില്‍ തണ്ട് മുറിച്ചു മാറ്റണം. തുടര്‍ന്ന് ഒരാഴ്ച്ച കൊണ്ട് തന്നെ മുറിച്ചതിന്റെ തഴെ ഭാഗത്തു നിന്ന് പുതിയ ധാരാളം ശിഖിരങ്ങള്‍ വന്ന് വള്ളി വീശി തുടങ്ങും. ഈ വള്ളികള്‍ പന്തലിലേയ്ക്ക് കയറാന്‍ അവസരമൊരുക്കണം.
1. മണ്ണ് തെരഞ്ഞെടുക്കല്‍
അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാത്ത സ്ഥലം വേണം കോവല്‍ നടാന്‍ തെരഞ്ഞെടുക്കാന്‍. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കൂട്ടി കലര്‍ത്തി തടമെടുക്കുന്നത് നല്ല വിളവു ലഭിക്കാനും ചെടിയുടെ ആരോഗ്യത്തിനും സഹായിക്കും.
2. തൈകള്‍ തയ്യാറാക്കല്‍
നല്ല കരുത്തുള്ള തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍. ഒരു വര്‍ഷം പ്രായമായ ഉത്പാദനക്ഷമതയുള്ള കോവല്‍ ചെടികളില്‍ നിന്നും വേണം തണ്ടുകള്‍ ശേഖരിക്കാന്‍. ഒരടി നീളത്തില്‍ അടിഭാഗം ചെരിച്ചു മുറിച്ചെടുക്കണം. ചെറിയ കവറുകളില്‍ കോവല്‍ തണ്ട് നട്ട് മുളപ്പിച്ചതിന് ശേഷം തടത്തിലേയ്ക്ക് നടുന്നതാണ് നല്ലത്. അതിനായി ചകിരിച്ചോര്‍, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി കലര്‍ത്തി വേണം ചെറിയ കൂടുകളില്‍ നിറക്കാന്‍. ഈ കവറുകളില്‍ തെരഞ്ഞെടുത്ത തണ്ടുകള്‍ നടാം. തണലുള്ള സ്ഥലത്ത് ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്തി കവറുകള്‍ വെയ്ക്കണം. രണ്ടാഴ്ചക്കുള്ളില്‍ പുതിയ മുളകള്‍ വന്നു തുടങ്ങും. ഒരു മാസം പ്രായമായ തൈകള്‍ മാറ്റിനടാവുന്നതാണ്.
3. തടമൊരുക്കല്‍
60 സെ.മീ വ്യാസവും 30 സെ.മി ആഴവുമുള്ള കുഴികളെടുത്ത് ഉണങ്ങിയ കരിലകള്‍ വിതറുക. ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും അല്‍പ്പം എല്ല് പൊടിയും ചേര്‍ത്ത് തടങ്ങള്‍ ഒരുക്കാം. പിന്നീട് തടത്തിലേക്ക് തൈകള്‍ മാറ്റി നടാവുന്നതാണ്. ഒരു തടത്തില്‍ രണ്ടോ മൂന്നോ തൈകള്‍ വീതം നടാം.തടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പന്തലിന് 6 അടിയെങ്കിലും ഉയരം വേണം. തടങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് കയറോ ചണക്കയറോ ഉപയോഗിച്ച് വള്ളികള്‍ പന്തലിലേക്ക് കയറ്റണം.
കോവലിന്റെ വളര്‍ച്ചക്ക് പച്ചചാണകം ഒഴിക്കുന്നത് നല്ലതാണ്. പച്ചച്ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ചത് കൂടുതല്‍ വെള്ളം ചേര്‍ത്ത് കോവിലന്റെ ചുവട്ടില്‍ ഒഴിക്കുന്നത് നല്ല കായ് പിടുത്തമുണ്ടാവാന്‍ സഹായിക്കുന്നു. മാസത്തിലൊരിക്കല്‍ തടത്തില്‍ മണ്ണ് കൂട്ടികൊടുക്കണം. കായീച്ചയുടെ ആക്രമണമാണ് കോവലില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം. ഫെറമോണ്‍ കെണി കായീച്ചയെ തുരത്താന്‍ നല്ലതാണ്.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment