ലാപ്‌ടോപ് മടിയില്‍ വച്ചാണോ ഉപയോഗിക്കുന്നത്: ഈ പ്രശ്‌നങ്ങള്‍ പുറകെ വരും

കിടക്കയിലും സോഫയിലുമൊക്കെ മടിയില്‍ വച്ചാണ് മിക്കവരും ലാപ്‌ടോപ് ഉപയോഗിക്കുന്നത്. വലിയ ആരോഗ്യപ്രശ്‌നമാണിത് സൃഷ്ടിക്കുക.

By Harithakeralam
2025-11-01

ഓഫീസും വീടും തമ്മിലുള്ള വ്യത്യാസമില്ലാതായിക്കൊണ്ടിരിക്കുകയാണ്. കംപ്യൂട്ടര്‍ എത്തിയതോടെ ഓഫീസ് ജോലി വീട്ടിലും ചെയ്യാമെന്നായി. ലാപ്‌ടോപാണ് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കുന്നത്. എവിടെ വച്ചും ജോലി ചെയ്യാനിതു സഹായിക്കും. കിടക്കയിലും സോഫയിലുമൊക്കെ മടിയില്‍ വച്ചാണ് മിക്കവരും ലാപ്‌ടോപ് ഉപയോഗിക്കുന്നത്. വലിയ ആരോഗ്യപ്രശ്‌നമാണിത് സൃഷ്ടിക്കുക.

1. പ്രത്യുത്പാദന ശേഷിയെയാണ് ഈ ശീലം വലിയ രീതിയില്‍ ബാധിക്കുക, പ്രത്യേകിച്ച് പുരുഷന്‍മാരെ.  ലാപ്‌ടോപ്പുകള്‍ പുറപ്പെടുവിക്കുന്ന താപ, വൈദ്യുതകാന്തിക ആവൃത്തി വികിരണം ബീജ ചലനശേഷി കുറയ്ക്കും, ഡിഎന്‍എയ്ക്ക് കേടുപാടുകള്‍ വരുത്തുംു. സ്ത്രീകളുടെ കാര്യത്തില്‍, ഇഎംഎഫ് വികിരണം പെല്‍വിക് ഏരിയയ്ക്ക് സമീപമുള്ള ഹോര്‍മോണുകളുടെ നിയന്ത്രണത്തെയും അണ്ഡാശയത്തിന്റെ ആരോഗ്യത്തെയും ബാധിക്കും.

2.  ലാപ്‌ടോപ്പുകളില്‍ നിന്നുള്ള ചൂടും വികിരണവും ചര്‍മ്മകോശങ്ങളെ നശിപ്പിക്കുകയും ക്രമേണ ചര്‍മ്മത്തിന്റെ വീക്കം അല്ലെങ്കില്‍ നിറം മാറല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവും. ചിലതരം കാന്‍സറുകളുടെ സാധ്യത ഇതില്‍ നിന്നുള്ള വികിരണങ്ങള്‍ വര്‍ദ്ധിപ്പിക്കും.

3. ചര്‍മ്മത്തിനുണ്ടാക്കുന്ന  കേടുപാടുകളാണ് മറ്റൊരു പ്രശ്‌നം.  ലാപ്‌ടോപ്പില്‍ നിന്നുള്ള ചൂട് എറിത്തമ അബ് ഇഗ്‌നെ എന്ന ചര്‍മ്മ അവസ്ഥയിലേക്ക് ശരീരത്തെ എത്തിക്കും. തുടകളില്‍ ചുവപ്പ് അല്ലെങ്കില്‍ പാടുകള്‍ പോലെ ഇത് കാണപ്പെടും.

4. ഗര്‍ഭിണികള്‍ക്ക് ഒരിക്കലും ലാപ്‌ടോപ് മടിയില്‍ വച്ചെന്നല്ല അടുത്ത് വച്ചു പോലും ഉപയോഗിക്കരുത്. ഇതില്‍ നിന്നുള്ള വികിരണവും ചൂടും ഗര്‍ഭപാത്രത്തിലെ വളരുന്ന കുഞ്ഞിലേക്ക് എത്താനുള്ള സാധ്യതയുണ്ട്.

5. സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ പ്രധാന പ്രശ്‌നമാണ് നടുവേദന. മടിയില്‍ വച്ച് ഉപയോഗിച്ചാല്‍ ഇതിനൊപ്പം തോള്‍, കഴുത്ത് വേദന എന്നിവയും വരും. അതിനാല്‍ മേശപ്പുറത്ത് കൃത്യമായ അകലത്തില്‍ വച്ചു മാത്രം ഉപയോഗിക്കുക.  

Leave a comment

ഓട്‌സ് കഴിക്കേണ്ടത് ഈ രീതിയില്‍

ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്.  ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…

By Harithakeralam
റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs