ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ കുറച്ചൊക്കെ മംഗ്നീഷ്യത്തിന്റെ കുറവ് നികത്താം, ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
ശരീരത്തിന്റെ മൊത്തത്തിലുള്ള ഊര്‍ജ്ജത്തിനും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും എല്ലുകള്‍ക്ക് ശക്തി പകരാനും മഗ്നീഷ്യം അത്യാവശ്യമാണ്. പേശീവലിവ്, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, ഹൃദയമിടിപ്പ് എന്നിവയാണ് മംഗ്നീഷ്യം കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍. ഇതിനൊപ്പം മരവിപ്പ്, ഇക്കിളി തുടങ്ങിയ നാഡീസംബന്ധമായ പ്രശ്‌നങ്ങളും ഉത്കണ്ഠയും വിഷാദവും പോലുള്ള അവസ്ഥയുമുണ്ടായേക്കാം. എന്നാല്‍ നാം പലപ്പോഴും ഇതൊന്നും മംഗ്നീഷ്യത്തിന്റെ കുറവാണെന്നു തിരിച്ചറിയാറില്ല. ലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യമായ പരിശോധനകള്‍ നടത്തുകയാണ് വേണ്ടത്. ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ കുറച്ചൊക്കെ മംഗ്നീഷ്യത്തിന്റെ കുറവ് നികത്താം, ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
1. പയറുവര്‍ഗങ്ങള്‍
മഗ്‌നീഷ്യം ധാരാളം അടങ്ങിയതാണ് പയറുവര്‍ഗങ്ങള്‍. ചെറുപയര്‍, വന്‍പയര്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മഗ്‌നീഷ്യം കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
2. നിലക്കടല
നിലക്കടലയിലും മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതു കഴിക്കുന്നതു മഗ്‌നീഷ്യത്തിന്റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. ഉപ്പ് ചേര്‍ക്കാതെ വറുത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക.
3. മത്തങ്ങ വിത്തുകള്‍
മഗ്‌നീഷ്യം വലിയ അളവില്‍ അടങ്ങിയ ഒന്നാണ് മത്തങ്ങ, പ്രത്യേകിച്ച് മത്തന്‍ വിത്തുകള്‍. ഇതിനാല്‍ ദിവസവും കുറച്ചു മത്തന്‍ വിത്ത് കഴിക്കുക.
4. ചീര
ചീര പോലെയുള്ള ഇലക്കറികളിലും മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ധാരാളമായി കഴിക്കാം. കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കലെങ്കിലും ചീര നല്‍കുക.
5. വെണ്ടയ്ക്ക
മഗ്‌നീഷ്യം ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. കുറഞ്ഞ വിലയില്‍ ധാരാളം ലഭിക്കുന്ന പച്ചക്കറി കൂടിയാണിത്.
6. അവക്കാഡോ
അവക്കാഡോയില്‍ മഗ്‌നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം.
7. ബദാം
മഗ്‌നീഷ്യം, ആരോഗ്യകമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. ബദാമും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment