നല്ല എരിവ് തന്നെയാണ് മാലി മുളകിന്റെ പ്രത്യേകത. ആകെ പുകഞ്ഞ് എരിയാന്‍ ഈ മുളകൊന്നു ഉടച്ചു കൂട്ടിയാല്‍ മതി.
പേരിനൊപ്പം വിദേശ രാജ്യമുണ്ടെങ്കിലും തനി ഇന്ത്യക്കാരനാണ് മാലി മുളക്. കേരളത്തില്‍ ഇടുക്കിയില്‍ പല സ്ഥലത്തും ധാരാളമായി ഈ മുളക് കൃഷി ചെയ്യുന്നുണ്ട്. ഇവിടെ നിന്നും പണ്ടൊക്കെ ഈ മുളക് മാലിയിലേക്ക് ധാരാളമായി കയറ്റുമതി ചെയ്തിരുന്നു. നല്ല എരിവ് തന്നെയാണ് മാലി മുളകിന്റെ പ്രത്യേകത. ആകെ പുകഞ്ഞ് എരിയാന്‍ ഈ മുളകൊന്നു ഉടച്ചു കൂട്ടിയാല്‍ മതി.
മറ്റിനം മുളകുകളെപ്പോലെ നീണ്ട രൂപമല്ല മാലി മുളകിന്. ഉരുണ്ട് ഒരു കുഞ്ഞു കാപ്‌സിക്കമാണെന്ന് തോന്നും ഒറ്റനോട്ടത്തില്‍. നന്നായി മൂത്ത് കഴിഞ്ഞാല്‍ ചുവപ്പു നിറമായി മാറും. കാന്താരിയേക്കാള്‍ എരിവാണ് ഈയിനത്തിന്. തിരുവനന്തപുരം ഭാഗത്ത് വലിയ ആവശ്യക്കാരാനാണ് മാലി മുളകിനുള്ളത്.
മുളക് ഉണക്കി വിത്തെടുക്കുകയെന്നതു മാലി മുളകിനെ സംബന്ധിച്ചിടത്തോളം വിഷമകരമായ കാര്യമാണ്. മുളക് ഉണങ്ങാന്‍ നല്ല സമയമെടുക്കും. മാത്രമല്ല വിത്തുകളും കുറവായിരിക്കും. തൈ വാങ്ങി നടുകയാണ് നല്ലത്. ഗ്രോബാഗിലും നിലത്തുമെല്ലാം നല്ല പോലെ വിളവ് നല്‍കും. സാധാരണ പച്ചമുളകിനുള്ള പരിചരണമാത്രം മതി. നല്ല വില ലഭിച്ചിരുന്ന കാലം ഈയിനത്തിനുണ്ടായിരുന്നു, 250 രൂപയൊക്കെ വിലയെത്തിയ ചരിത്രമുണ്ട്. എന്നാലിപ്പോള്‍ വില കുറവാണെന്നാണ് കര്‍ഷകര്‍ പറയുന്നത്, മാത്രമല്ല കാലാവസ്ഥ പ്രശ്‌നം കാരണം വിളവും കുറഞ്ഞു.
മറ്റിനം മുളകിനേക്കാള്‍ കൂടുതല്‍ വിറ്റാമിന്‍ സി ഇതിലുണ്ട്. ശരീരഭാരം നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുളക് വയറ്റിലെത്തിയാല്‍ നടത്തും. വയറിലെ ക്യാന്‍സര്‍ ബാധയെ ചെറുക്കാനുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment