ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍, മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ അടങ്ങിയതാണ് വെളിച്ചെണ്ണ.
വെയിലില്‍ ചര്‍മം വരണ്ടു ഉണങ്ങി കരിവാളിപ്പ് പടരുന്ന പ്രശ്‌നം നമുക്ക് പലര്‍ക്കുമുണ്ടാകും. ഇതിനായി രാസവസ്തുക്കള്‍ അടങ്ങിയ പലതരം ക്രീമുകള്‍ വാരിപ്പൂശി പണവും ആരോഗ്യവും കളയേണ്ട കാര്യമില്ല. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന വെളിച്ചെണ്ണ ഉപയോഗിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാം. ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍, മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ അടങ്ങിയതാണ് വെളിച്ചെണ്ണ.
1. വെളിച്ചെണ്ണ മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകളും വരള്‍ച്ചയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളും കുറയ്ക്കാനും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും.
2. ഈര്‍പ്പം നിലനിര്‍ത്താന്‍ കുളിച്ചതിനു ശേഷം ചെറിയ അളവില്‍ വെളിച്ചെണ്ണ പുരട്ടുക. കൊളാജന്‍ ഉല്‍പാദനത്തിനും ദൃഢതയും ഇലാസ്തികതയും മെച്ചപ്പെടുത്താനുമിതു സഹായിച്ചേക്കാം.
3. വെളിച്ചെണ്ണ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നേരിയ സംരക്ഷണം നല്‍കും. സണ്‍സ്‌ക്രീനിന് പകരം ഉപയോഗിക്കാം.
4. മേക്കപ്പ് റിമൂവര്‍ ആയും വെളിച്ചെണ്ണ ഉപയോഗിക്കാം. വെളിച്ചെണ്ണയ്ക്ക് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യാതെ മേക്കപ്പ് നീക്കം ചെയ്യാന്‍ കഴിയും.
5. മുഖത്തെ കരുവാളിപ്പിനെയും ചര്‍മ്മത്തിലെ ചുവപ്പും വീക്കവും കുറയ്ക്കാനും വെളിച്ചെണ്ണയുടെ ഉപയോഗം സഹായിക്കും.
6. ചുണ്ടുകള്‍ ഈര്‍പ്പമുള്ളതാക്കാനും ശൈത്യകാലത്തെ വരള്‍ച്ച തടയാനും ലിപ് ബാമായി വെളിച്ചെണ്ണ ഉപയോഗിക്കാം.
7. ഉറങ്ങുന്നതിന് മുമ്പ് മുഖം കഴുകിയ ശേഷം ഒരു തുള്ളി വെളിച്ചെണ്ണ മുഖത്ത് പുരട്ടുക. രാത്രി മുഴുവന്‍ ചമര്‍മത്തിന് സംരക്ഷണം നല്‍കാനിതു സഹായിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment