നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പുതിന.
ജ്യൂസ് തയാറാക്കാനും കറികള്‍ക്കും മറ്റു ഭക്ഷണങ്ങള്‍ക്കും സുഗന്ധവും രുചിയും നല്‍കാനും നാം ഉപയോഗിക്കുന്ന ഒന്നാണ് പുതിന ഇല. വശ്യമായ ഗന്ധം തന്നെയാണ് പുതിനയുടെ പ്രത്യേകത. ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഈ ഗന്ധം തന്നെയാണ്. എന്നാല്‍ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പുതിന.
പുതിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹന എന്‍സൈമുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. വയറു വീര്‍ക്കല്‍, ദഹനക്കേട്, വയറുവേദന എന്നിവയുള്ളവര്‍ ഇടയ്ക്ക് പുതിന ഉപയോഗിച്ചു നോക്കൂ. പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാനുമിതു സഹായിക്കും.
പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡ്, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിലെ ചുവപ്പും ചൊറിച്ചിലും ശമിപ്പിക്കും.
മെന്തോള് എന്ന രാസവസ്തു പുതിനയിലയില്‍ അങ്ങിയിട്ടുണ്ട്. ഇതു ശ്വസനം എളുപ്പമാക്കും. പ്രത്യേകിച്ച് ജലദോഷം, ചുമ അല്ലെങ്കില്‍ സൈനസുകള്‍ അടഞ്ഞുപോവുന്ന ഘട്ടത്തില്‍. പുതിനയിലയില്‍ നിന്നുള്ള നീരാവി ശ്വസിക്കുന്നതിലൂടെയോ പുതിന ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെയോ നല്ല ആശ്വാസം ലഭിക്കും.
നാരുകള്‍ കൂടുതലുള്ള കലോറി കുറവുള്ള ഇലകളാണ് പുതിനയുടേത്. ദഹനത്തെ സഹായിക്കുകയും കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തും. ഇതിനാല്‍ വിശപ്പ് വേഗത്തില്‍ ഇല്ലാതാക്കും. കുറച്ചു ഭക്ഷണം മാത്രമേ നാം കഴിക്കുകയുള്ളൂ. ഇതിനാല്‍ തടി കുറയ്ക്കേണ്ടവര്‍ക്ക് നല്ലൊരു ഉപാധിയാണ് പുതിന.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്സ്. ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment