മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒറ്റപ്പെടാനും വായ്‌നാറ്റം കാരണമാകും.
പലരുടേയും ജീവിതത്തില്‍ വില്ലനാണ് വായ്‌നാറ്റം. ഇതു കാരണം നന്നായി സംസാരിക്കാനോ പെരുമാറാനോ പലര്‍ക്കും കഴിയാറില്ല. മാനസിക പ്രശ്‌നങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒറ്റപ്പെടാനും വായ്‌നാറ്റം കാരണമാകും. ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ വായ്‌നാറ്റം ഒഴിവാക്കാം.
1. ശ്വാസത്തിനു സുഗന്ധവും ഫ്രെഷ്‌നെസും നല്‍കാന്‍ സഹായിക്കുന്ന വസ്തുക്കളില്‍ പ്രധാനിയാണ് പുതിന. ഏതാനം പുതിന ഇലകള്‍ ചവയ്ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്യുക, വായ്‌നാറ്റം പമ്പ കടക്കും.
2. ബാക്ടീരിയയെ അകറ്റാനുള്ള കഴിവ് ഇള്ളതിനാല്‍ വായ്‌നാറ്റത്തിന് ഉത്തമ പരിഹാരമാണ് ജീരകം. വായിലിട്ട് ചവയ്ക്കുകയോ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിച്ച ശേഷം ജീരകം ചവയ്ക്കാന്‍ തരുന്നത് ഇതിനാലാണ്.
3. രുചിയും സുഗന്ധവും നല്‍കുന്ന ഏലയ്ക്ക വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും. ഏലയ്ക്ക വായിലിട്ട് കുറച്ച് നേരം ചവച്ചാല്‍ വായ്‌നാറ്റം മാറി കിട്ടും. ഏലയ്ക്കയിട്ട ചായ കുടിക്കുന്നത് നല്ലതാണ്.
4. ടൂത്ത് പേസ്റ്റുകളിലെയും മൗത്ത് വാഷുകളിലെയും പ്രധാന ചേരുവയാണ് ഗ്രാമ്പൂ. വായ്‌നാറ്റം അകറ്റാന്‍ ഇവയ്ക്ക് കഴിയും. ബാക്ടീരിയയെ പ്രതിരോധിക്കുന്ന യുജിനോള്‍ ഗ്രാമ്പുവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
5. കറുവപ്പട്ടയ്ക്ക് ബാക്ടീരിയയെ പ്രതിരോധിച്ച് വായ്‌നാറ്റം അകറ്റാനുള്ള കഴിവുണ്ട്. വായിലിട്ട് ചവയ്ക്കുകയോ ചായയില്‍ ചേര്‍ത്ത് കുടിക്കുകയോ ചെയ്യാം. വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിച്ച് മൗത്ത് വാഷായും ഉപയോഗിക്കാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment