മസിലിന്റെ കരുത്ത് വര്‍ധിപ്പിക്കുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ചില ഭക്ഷണങ്ങളുണ്ട്.
പ്രായമാകും തോറും ശരീരത്തില്‍ മസിലുകളുടെ കരുത്ത് കുറയും. ഇതു പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും. എന്നാല്‍ മസിലിന്റെ കരുത്ത് വര്‍ധിപ്പിക്കുന്ന പ്രോട്ടീന്‍ സമ്പുഷ്ടമായ ചില ഭക്ഷണങ്ങളുണ്ട്. അവ പതിവാക്കിയാല്‍ ഈ പ്രശ്‌നം കുറച്ചൊക്കെ പരിഹരിക്കാം.
1. ചിക്കന്‍ ബ്രെസ്റ്റ്
ജിമ്മന്‍മാരെല്ലാം ചിക്കന്‍ ബ്രെസ്റ്റ് കഴിക്കുന്നതു കണ്ടിട്ടില്ലേ... മസില്‍ കൂട്ടാന്‍ സഹായിക്കുമെന്നതിനാലാണിത്. നല്ല അളവില്‍ അളവില്‍ പ്രോട്ടീന്‍ ചിക്കനില്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ചിക്കന്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.
2. മുട്ട
കുറഞ്ഞ ചെലവില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ മുട്ടയെപ്പോലെ മറ്റൊന്നില്ല. ഒരു മുട്ടയില്‍ ഏകദേശം 6.28 ഗ്രാം പ്രോട്ടീനുണ്ട്.
3. പാലുല്‍പ്പന്നങ്ങള്‍
പാല്‍, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ മസിലുകളുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. വേഗതയേറിയ പ്രോട്ടീന്‍ പേശികളെ വേഗത്തില്‍ നന്നാക്കാന്‍ സഹായിക്കുന്നു. പശുവിന്‍ പാല്‍ കഴിക്കുന്നത് പേശികളുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
4. സോയാബീന്‍
സോയാബീനില്‍ പ്രോട്ടീനും അവശ്യ അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. സസ്യാഹാരികള്‍ക്ക് ഏറ്റവും നല്ല പ്രോട്ടീന്‍ സോത്രസാണ് സോയാബീന്‍.
5. പയര്‍വര്‍ഗങ്ങള്‍
നാരുകള്‍ മാത്രമല്ല, ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണങ്ങളില്‍ ഒന്നാണ് പയര്‍വര്‍ഗങ്ങള്‍. മസിലിന്റെ വളര്‍ച്ചയെ കൂട്ടുന്നതിനും പയര്‍വര്‍ഗങ്ങള്‍ സഹായിക്കുന്നു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment