പാകം ചെയ്യാതെ സവാള കഴിച്ചാല്‍ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
ബീഫ് ഫ്രൈയ്ക്കും ചിക്കന്‍ ചില്ലിക്കുമൊക്കെ മുകളില്‍ കുറച്ച് സവാള വട്ടത്തില്‍ അരിഞ്ഞുവയ്ക്കുന്നതു നമ്മുടെ നാട്ടിലെ ഹോട്ടലുകളില്‍ ശീലമാണ്. പൊറാട്ടയും ബീഫും കഴിക്കുമ്പോള്‍ ഇടയ്ക്ക് ഈ സവാളയൊന്നു കടിക്കുന്നതു രസമുള്ളൊരു കാര്യവുമാണ്. എന്നാല്‍ പാകം ചെയ്യാതെ സവാള കഴിച്ചാല്‍ ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്.
1. പച്ച സവാളയില്‍ ഉള്ളിയില്‍ ഫ്രക്ടന്‍സ് അടങ്ങിയിട്ടുണ്ട്. ദഹിക്കാന്‍ പ്രയാസമുള്ള ഒരു തരം കാര്‍ബോഹൈഡ്രേറ്റാണിവ. വയറു വീര്‍ക്കല്‍, ഗ്യാസ്, വയറുവേദന എന്നിവയ്ക്കിതു കാരണമായേക്കാം.
2. വയറ്റിലെ ഇസോഫാഗല്‍ സ്പിന്‍സ്‌കറ്ററിനെ വിശ്രമിപ്പിക്കാന്‍ ഉള്ളിക്ക് കഴിയും. വയറിലെ ആസിഡ് മുകളിലേക്ക് ഒഴുകാനിതു കാരണമാകും. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കിതു കാരണമാകും.
3. പച്ച ഉള്ളി കഴിക്കുന്നത് വീക്കം, ചൊറിച്ചില്‍ പോലുള്ള അലര്‍ജിക്ക് കാരണമായേക്കാം. ഇത്തരം അസ്വസ്തതകള്‍ തോന്നിയാല്‍ ഉടനേ വൈദ്യസഹായം തേടണം.
4. ആന്റിപ്ലേറ്റ്‌ലെറ്റ് ഇഫക്റ്റുകളുള്ളൊരു പച്ചക്കറിയാണ് സവാള. ഇതിനാല്‍ സ്വാഭാവികമായി രക്തം നേര്‍പ്പിക്കുന്ന സ്വഭാവമുണ്ട്. അമിതമായി കഴിച്ചാല്‍ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment