കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു. ഹ്രസ്വ ജീവിതചക്രവും കുറഞ്ഞ തീറ്റച്ചെലവുമാണ് കാടപ്പക്ഷിയുടെ പ്രത്യേകതകള്‍. മുട്ട വിരിയുന്നതിന് 16 മുതല്‍ 18 ദിവസം മതിയാകും. വലിപ്പം കുറവായതിനാല്‍ വളര്‍ത്താന്‍ കുറച്ചു സ്ഥലം മതി. ടെറസ്സിലും വീടിന്റെ ചായ്പിലും വളര്‍ത്താം. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളര്‍ത്താന്‍ സാധിക്കും. 6 ആഴ്ച പ്രായമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങുന്നു. മാംസത്തിനു വേണ്ടി വളര്‍ത്തുന്നവയെ 5-6 ആഴ്ച പ്രായത്തില്‍ വിപണിയിലിറക്കാം. വര്‍ഷത്തില്‍ 300-ഓളം മുട്ടകള്‍ ലഭിക്കും. മാംസവും മുട്ടയും ഔഷധഗുണമുളളതും പോഷക സമൃദ്ധവുമാണ്. മാത്രമല്ല മറ്റ് വളര്‍ത്തു പക്ഷികളെക്കാള്‍ രോഗങ്ങള്‍ കുറവാണ്.
ഇനങ്ങള്‍
ജാപ്പനീസ് കാടകള്‍ക്ക് പുറമേ, സ്റ്റബിള്‍ബോബ് വൈറ്റ്, ഫാറൊ ഈസ്റ്റേണ്‍ തുടങ്ങിയ ഇനങ്ങളുണ്ട്. ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി വളര്‍ത്തുന്ന വെവ്വേറെ ഇനങ്ങളേയും ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാടകളെ ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിലും കേജ് സമ്പ്രദായത്തിലും വളര്‍ത്താം.
1. ഡീപ്പ് ലിറ്റര്‍ സമ്പ്രദായം
ഷെഡിലെ സിമന്റ് തറയില്‍ ഈര്‍പ്പമില്ലാത്ത ലിറ്റര്‍ 8-10 സെ.മീ ഘനത്തില്‍ വിരിച്ച് കാടകളെ വളര്‍ത്താം. ഒരു കാടയ്ക്ക് 200-250 ചതുരശ്ര സെ.മി. സ്ഥലം വേണം. 200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഷെഡില്‍ 900 കാടകളെ വളര്‍ത്താം. വായു സഞ്ചാരം ലഭിക്കാന്‍ വശങ്ങളില്‍ കമ്പിവലകള്‍ ഘടിപ്പിക്കണം. കൂടിനുള്ളില്‍ 5 അടി ഉയരത്തില്‍ നൈലോണ്‍ വല വിരിയ്ക്കുന്നത് കാടകള്‍ പറന്നുയര്‍ന്ന് മേല്‍ക്കൂരയിലും വശങ്ങളിലും ഇടിച്ചു ചാവുന്നത് തടയും, ഒരു കാടയ്ക്ക് 3 സെ.മീ തീറ്റസ്ഥലവും 15 സെ.മീ വെള്ളസ്ഥലവും വേണം.
പേവിഷബാധ കാരണം കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ ആറു വയസുകാരിക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. പ്രതിരോധ വാക്‌സിന് എടുത്തിട്ടും കുട്ടിക്ക് പേവിഷബാധയേറ്റത് ഞെട്ടലോടെയാണ് നാം കേട്ടത്. എന്നാല്‍ തലയ്ക്ക് കടിയേറ്റതിനാല്‍…
കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…
അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…
കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…
ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…
തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…
മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…
© All rights reserved | Powered by Otwo Designs
Leave a comment