കൃഷിയിടങ്ങളും വിളകളും വെളളത്തിലും ചെളിയിലും മുങ്ങി നില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍. ഈ പ്രതിസന്ധിയില്‍ നിന്നും കൃഷിത്തോട്ടത്തെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍.
കടുത്ത വരള്‍ച്ചയ്ക്കു ശേഷം അപ്രതീക്ഷിതമായി ഉണ്ടായ കനത്ത വേനല്‍മഴ വലിയ നാശനഷ്ടമാണ് കാര്‍ഷിക മേഖലയ്ക്കുണ്ടാക്കിയിട്ടുളളത്. കൃഷിയിടങ്ങളും വിളകളും വെളളത്തിലും ചെളിയിലും മുങ്ങി നില്‍ക്കുന്ന അവസ്ഥയാണിപ്പോള്‍. ഈ പ്രതിസന്ധിയില്‍ നിന്നും കൃഷിത്തോട്ടത്തെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍.
തെങ്ങിന് കൂമ്പുചീയല്‍ രോഗം പടര്‍ന്നു പിടിപെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ രോഗം ബാധിച്ച ഭാഗങ്ങള്‍ വൃത്തിയാക്കി 10 ശതമാനം വീര്യമുളള ബോര്‍ഡോമിശ്രിതം പുരട്ടണം. ഓലകരിച്ചില്‍, മച്ചിങ്ങ പൊഴിച്ചില്‍ തുടങ്ങിയ കുമിള്‍ രോഗങ്ങള്‍ക്കെതിരെ 1 ശതമാനം വീര്യത്തില്‍ ബോര്‍ഡോമിശ്രിതം തളിക്കാം.
1. വെളളക്കെട്ടില്‍പ്പെട്ട ചെടികളില്‍ കീടരോഗബാധ പടര്‍ന്നു പിടിക്കാതെയുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം.
2. 0.3 % വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍ നാശിനി തളിച്ചാല്‍ വഴുതനയുടെ കായ്ചീയല്‍, വെണ്ടയുടെ ഇലപ്പുളളി രോഗം എന്നിവ നിയന്ത്രിക്കാം.
3. ഈര്‍പ്പം അധികമാകുമ്പോള്‍ ആഫ്രിക്കന്‍ ഒച്ച് പോലുളള ജീവികളുടെ ശല്യം രൂക്ഷമാകുകയാണെങ്കില്‍ 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി നന്നായി കൃഷിയിടത്തില്‍ തളിച്ച് ഇവയെ നിയന്ത്രിക്കാം.
4. ഇലതീനി പുഴുക്കളുടെ ആക്രമണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫ്‌ളുബെന്‍ഡൈയാമിഡ് 2 മി.ലി 10 ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കാം.
5. ടെറസില്‍ കൃഷി ചെയ്തിട്ടുള്ളവര്‍ കനത്ത മഴയില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഷീറ്റ് പോലുള്ള കെട്ടിക്കൊടുക്കണം.
ഇലപ്പുളളി രോഗം/ഇലകൊഴിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ 0.2% വീര്യത്തില്‍ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് തളിച്ചുകൊടുക്കണം.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment