യുവാക്കള്‍ കുഴഞ്ഞു വീണ് മരിക്കുന്നതു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരാണ് ഇവരെല്ലാം.
വിവാഹവേദിയില്‍ വരന്‍ കുഴഞ്ഞു വീണു മരിച്ച വാര്‍ത്ത നമ്മളില്‍ ഏറെ വിഷമമുണ്ടാക്കിയതാണ്. കഴിഞ്ഞ ആഴ്ച കര്‍ണാടകത്തിലായിരുന്നു സംഭവം. യുവാക്കള്‍ കുഴഞ്ഞു വീണ് മരിക്കുന്നതു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരാണ് ഇവരെല്ലാം. എന്തായിരിക്കും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണം, ഒന്നല്ല ഒരുപാടുണ്ടെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്.
ജീവിത്തതില്‍ വന്ന മാറ്റം തന്നെയാണിതിനു കാരണം. കംപ്യൂട്ടര്‍ അടക്കമുള്ള യന്ത്രങ്ങള്‍ എത്തിയതോടെ ശാരീരികമായ അധ്വാനം കുറഞ്ഞെന്നു മാത്രമല്ല, ഇല്ലാതായി. ഇത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനൊപ്പം ജോലി സ്ഥലത്തും മറ്റുമുണ്ടാകുന്ന സമര്‍ദ സാഹചര്യങ്ങളും പലര്‍ക്കും അതിജീവിക്കാന്‍ കഴിയുന്നില്ല.
വലിയ മാറ്റമാണ് നമ്മുടെ ഭക്ഷണ ശീലത്തിലുണ്ടായിരിക്കുന്നത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും സംസ്‌കരിച്ച പാക്കറ്റ് ഫുഡുകളും യുവാക്കള്‍ക്കിടയില്‍ ലഹരിപോലെയാണിപ്പോള്‍. അനാരോഗ്യകരമായ കൊഴുപ്പും ഉപ്പും മോശം കൊളസ്‌ട്രോളും മാത്രമാണ് ഇവയിലുള്ളത്, രക്ത സമര്‍ദം വര്‍ധിപ്പിക്കാനും ഇത്തരം ഭക്ഷണങ്ങള്‍ കാരണമാകുന്നു. ഇവ ഹൃദയത്തെ തകര്‍ക്കും.
സിന്തറ്റിക്ക് ലഹരികള്‍ ഇപ്പോള്‍ വ്യാപകമായി നമ്മുടെ നാട്ടില്‍ ലഭിക്കുന്നു. മദ്യത്തിനേക്കാളും പുകവലിയേക്കാളും മാരകമായ ഇവ ഹൃദയത്തെ തകര്‍ക്കും. ഇവ രക്തധമനികളില്‍ ബ്ലോക്കുണ്ടാക്കും.
കംപ്യൂട്ടറിനു മുന്നില്‍ ഇരുന്നുള്ള ജോലിയായതിനാല്‍ ശാരീരിക അധ്വാനം തീരെയില്ല പുതിയ തലമുറയ്ക്ക്, കൃഷിപ്പണികള്‍ ഒന്നും ഓര്‍മയില്‍പ്പോലും ഇല്ല. നഗരത്തിലെ ഓഫീസ് ജോലി ശാരീരിക അധ്വാനം തീരെയില്ലാത്തതാണ്. ഇത് കുടവയര്‍, അമിത വണ്ണം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ഇതും ഹൃദയത്തിന്റെ ആരോഗ്യം നശിപ്പിക്കും.
ഇന്റര്‍നെറ്റ് ഒരിക്കലും നല്ലൊരു ഡോക്റ്ററല്ല, ലക്ഷണങ്ങള്‍ മനസിലാക്കി സ്വയം ചികിത്സ നടത്തുന്നതും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
ജലദോഷവും പനിയും പടരാന്‍ അനുകൂലമായ കാലാവസ്ഥയാണിപ്പോള്‍. ജലദോഷം ശക്തമായാല്‍ ആവി പിടിക്കുന്നത് നമ്മുടെ ശീലമാണ്. ജലദോഷം, പനി, തൊണ്ടവേദന, ശക്തമായ തുമ്മല്‍, നീരറക്കം എന്നിവ വരുമ്പോള്‍ ആവി കൊണ്ടാല്‍ നല്ല ആശ്വാസം…
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പീഡിയാട്രിക് ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിനു തുടക്കം. സാധാരണക്കാര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത…
ഏതു കാലാവസ്ഥയിലും നമ്മുടെ നാട്ടില്‍ വിളയുന്ന പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം നിരവധി വിഭവങ്ങള്‍ നാം വെണ്ടകൊണ്ടു തയാറാക്കുന്നു. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം,…
കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്കെയര്‍ ആപ്പ് പ്രവര്‍ത്തന…
മനുഷ്യ ശരീരത്തിലെ രക്തസമര്‍ദം നിയന്ത്രിച്ചു സാധാരണ നിലയിലാക്കാന്‍ ആവശ്യമാണ് പൊട്ടാസ്യം. എല്ലുകളുടെ പേശികളുടെയും ആരോഗ്യത്തിനും പൊട്ടാസ്യം ശരീരത്തിന് ആവശ്യമാണ്. നിര്‍ജലീകരണത്തില്‍ നിന്നു നമ്മെ സംരക്ഷിക്കുന്നതും…
കൊച്ചി: ശ്വാസകോശത്തില്‍ പരുക്കുകളും കട്ടിയുള്ള പാളികള്‍ മൂലവും ഉണ്ടാകുന്ന ഗുരുതര രോഗങ്ങളാണ് ഇന്റര്‍സ്റ്റിഷ്യല്‍ ലങ് ഡിസീസുകള്‍ അഥവാ ഐ.എല്‍.ഡി. ഈ രോഗം ബാധിച്ചവര്‍ക്ക് ശ്വസന പ്രക്രിയ ഏറെ വിഷമകരവും…
മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിനാണ് സി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും വിറ്റാമിന്‍ സി നിര്‍ബന്ധമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും ഹീമോഗ്ലോബിന്‍ ലഭിക്കാനും…
വിവാഹവേദിയില്‍ വരന്‍ കുഴഞ്ഞു വീണു മരിച്ച വാര്‍ത്ത നമ്മളില്‍ ഏറെ വിഷമമുണ്ടാക്കിയതാണ്. കഴിഞ്ഞ ആഴ്ച കര്‍ണാടകത്തിലായിരുന്നു സംഭവം. യുവാക്കള്‍ കുഴഞ്ഞു വീണ് മരിക്കുന്നതു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.…
© All rights reserved | Powered by Otwo Designs
Leave a comment