ഈ കാലാവസ്ഥയില്‍ കീടങ്ങളും രോഗങ്ങളും വലിയ രീതിയില്‍ ചെടികളെ ആക്രമിക്കുന്നുണ്ട്.
വെയില് ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന വിളകളാണ് വഴുതനയും ചീരയും. അടുക്കളത്തോട്ടത്തില്‍ മിക്കവരും സ്ഥിരമായി കൃഷി ചെയ്യുന്ന ഈ വിളകളെ കീടങ്ങള്‍ ശക്തമായി ആക്രമിക്കും. ഈ കാലാവസ്ഥയില്‍ കീടങ്ങളും രോഗങ്ങളും വലിയ രീതിയില്‍ ചെടികളെ ആക്രമിക്കുന്നുണ്ട്. ഇവയെ തുരത്താനുള്ള ജൈവ-രാസകീടനാശിനികള്‍ ഏതൊക്കെയെന്നു നോക്കാം.
ചീര ഇലകളില്‍ വെള്ള നിറത്തിലുള്ള പുള്ളികള്‍ കാണുന്നതാണ് രോഗം. ഇലകളുടെ ഭംഗിയും രുചിയും ഇതു കാരണം നഷ്ടമാകും. വാണിജ്യ രീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് വലിയ നഷ്ടമായിരിക്കും ഇതു കാരണമുണ്ടാകുക. ഇലകള്‍ കഴിക്കുന്നതിനാല്‍ രാസകീടനാശിനി പ്രയോഗം ഒഴിവാക്കാം.
1. പച്ചയും ചുവപ്പും ഇനങ്ങള്‍ ഇടകലര്‍ത്തി കൃഷി ചെയ്യുക
2. നാല് ഗ്രാം മഞ്ഞള്‍പൊടിയും ഒരു ഗ്രാം അപ്പക്കാരവും അല്‍പ്പം കായവും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കുക.
3. ട്രൈക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഉപയോഗിക്കുക.
വഴുതനയുടെ ഇളം തണ്ടുകള്‍ വാടി തൂങ്ങുകയും കരിയുകയും ചെയ്യുന്നതാണ് ലക്ഷണം. ല്യൂസിനോഡസ് വര്‍ഗത്തിന്റെ ആക്രമണം കാരണമാണിത്. ആക്രമണം രൂക്ഷമാണെങ്കില്‍ രാസകീടനാശിനികള്‍ കൂടി പ്രയോഗിക്കേണ്ടി വരും.
1. ഒരേ സ്ഥലത്ത് വഴുതന തുടര്‍ച്ചയായി കൃഷി ചെയ്യുന്നത് ഒഴിവാക്കണം.
2. പ്രാണികളെ കണ്ടെത്തിയ ഉടന്‍ കീടബാധിത ഭാഗങ്ങള്‍ കീടങ്ങളോടൊപ്പം മുറിച്ച് നശിപ്പിക്കുക.
3. ആക്രമണം രൂക്ഷമാകുന്ന സന്ദര്‍ഭങ്ങളില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ 3 മില്ലി 10 ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ തളിക്കുക.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്കിയാല് വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment