ചടി അധികം ഇലകള്‍ ഇല്ലാതെ മുരടിച്ചു നില്‍ക്കുന്നതു മാറാനുള്ള ചില മാര്‍ഗങ്ങള്‍. ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യുന്നവര്‍ക്കിതു പരീക്ഷിച്ചു നോക്കാം.
ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. പണ്ടു കാലം മുതല്‍ക്കേ ചീര നമ്മുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയെന്നാണ് പറയുന്നത്. മഴയത്ത് നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര. ഗ്രോബാഗിലും മറ്റും ചീര കൃഷി ചെയ്യുന്നവരുടെ പ്രധാന പരാതിയാണ് മുരടിപ്പ്. ചെടി അധികം ഇലകള്‍ ഇല്ലാതെ മുരടിച്ചു നില്‍ക്കുന്നതു മാറാനുള്ള ചില മാര്‍ഗങ്ങള്‍. ഗ്രോബാഗിലും നിലത്തും കൃഷി ചെയ്യുന്നവര്‍ക്കിതു പരീക്ഷിച്ചു നോക്കാം.
1. പച്ചച്ചാണകവും കടലപ്പിണ്ണാക്ക് കുതിര്‍ത്തതും മിക്‌സ് ചെയ്ത് 10 ഇരട്ടി വെള്ളം ചേര്‍ത്തു ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കി ഒഴിച്ചു കൊടുക്കുക. ചീരയുടെ തണ്ടില്‍ മുട്ടാതെ വേണമിത് ഒഴിച്ചു കൊടുക്കാന്‍. തുടര്‍ന്ന് ദിവസവും രണ്ടു നേരം നന്നായി നനയ്ക്കുക.
2. ഗോമൂത്രം 15-20 ഇരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടിലൊഴിച്ചു കൊടുക്കുക. ചീര പെട്ടെന്നു വളരാന്‍ സഹായിക്കും. ഒരു ദിവസം ഇടവിട്ട് ഇങ്ങനെ ചെയ്താല്‍ നല്ല ഫലം ലഭിക്കും.
3. മീന്‍ കഴുകിയ വെള്ളം തടത്തിലൊഴിച്ചു കൊടുത്താല്‍ ചെടി കരുത്തോടെ വളര്‍ന്നുവരും.
4. ചീര വിത്ത് തടത്തില്‍ പാകുമ്പോള്‍ ചാണകപ്പൊടി നന്നായി ചേര്‍ത്തു നടുക.
5. ചീരയുടെ ചുറ്റും മണ്ണിളക്കി കുറച്ചു ചാണകപ്പൊടിയിട്ടു കൊടുത്തു നനക്കുക.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment