കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് സ്‌പൈസ്ഡ് (SPICED- സസ്‌റ്റെയിനബിലിറ്റി ഇന്‍ സ്‌പൈസ് സെക്റ്റര്‍ ത്രൂ പ്രോഗ്രസിവ്, ഇന്നൊവറ്റീവ് ആന്‍ഡ് കോളബറേറ്റീവ് ഇന്റര്‍വെന്‍ഷന്‍സ് ഫോര്‍ എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ്) പദ്ധതിയുടെ ഭാഗമായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കല്‍, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനം, കര്‍ഷകരുടെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താവാകാന്‍ അപേക്ഷകള്‍ 2025 മേയ് 26 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
സുഗന്ധവ്യഞ്ജന കയറ്റുമതിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ധനസഹായത്തിന് വേണ്ടിയുള്ള അപേക്ഷ 2025 ജൂണ്‍ 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കര്‍ഷകര്‍ക്കും കര്‍ഷക ഉല്‍പാദക സംഘടനകള്‍ക്കും (എഫ്പിഒ) വേണ്ടിയുള്ള വിഭാഗങ്ങളിലെ അപേക്ഷകള്‍ 2025 സെപ്റ്റംബര്‍ 30 വരെ സമര്‍പ്പിക്കാം. താല്‍പ്പര്യമുള്ളവര്‍ക്ക് www.indianspices.com സന്ദര്‍ശിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാം.
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ (2025-26 സാമ്പത്തിക വര്‍ഷം വരെ) നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച സ്‌പൈസ്ഡ് പദ്ധതി, ഏലത്തിന്റെയും പേരേലത്തിന്റെയും ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, സുഗന്ധവ്യഞ്ജനങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക, മൂല്യവര്‍ദ്ധിത സുഗന്ധവ്യഞ്ജനങ്ങള്‍, ഭൗമസൂചിക പദവി നേടിയ സുഗന്ധവ്യഞ്ജനങ്ങള്‍ (Geographical Indication), ജൈവ സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര പദ്ധതിയാണ്. കര്‍ഷകര്‍, സംസ്‌കരണ തൊഴിലാളികള്‍, വില്‍പ്പനക്കാര്‍ തുടങ്ങി ഉല്‍പ്പന്ന വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും ശേഷി മെച്ചപ്പെടുത്തി ( capactiy building and skill development) ആഗോള ഭക്ഷ്യ സുരക്ഷ ഫൈറ്റോസാനിറ്ററി മാനദണ്ഡങ്ങള്‍ (സസ്യങ്ങളുടെ രോഗങ്ങള്‍, കീടങ്ങള്‍ എന്നിവയുടെ വ്യാപനം തടയുന്നതിനുള്ള ചട്ടങ്ങളും നടപടികളും) പാലിക്കാന്‍ സഹായിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.
ഏലത്തിന്റെ ആവര്‍ത്തന കൃഷി, ജലസ്രോതസ്സുകളുടെ വികസനം, സൂക്ഷ്മ ജലസേചനം, ജൈവകൃഷി പ്രോത്സാഹിപ്പിക്കല്‍, നല്ല കാര്‍ഷിക രീതികള്‍ (ജിഎപി) അവലംബിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതിയുടെ കീഴില്‍ സഹായം നല്‍കുന്നുണ്ട്. കൂടാതെ, മികച്ച ഉല്‍പ്പന്ന ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിളവെടുപ്പിനു ശേഷമുള്ള സംസ്‌ക്കരണ പ്രക്രിയകള്‍ക്ക് ആവശ്യമായ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനും ആധുനിക ഡ്രയറുകള്‍, സ്ലൈസറുകള്‍, ഡീഹള്ളറുകള്‍, ഗ്രേഡിംഗ് മെഷീനുകള്‍ എന്നിവ പോലുള്ള സംസ്‌ക്കരണ യന്ത്രങ്ങള്‍ വാങ്ങുന്നതിനും ഈ പദ്ധതിക്ക് കീഴില്‍ സഹായം നല്‍കും. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ അഭാവങ്ങള്‍ പരിഹരിക്കുന്നതിന് പദ്ധതിയുടെ ഭാഗമായ 'മിഷന്‍ ക്ലീന്‍ ആന്‍ഡ് സേഫ് സ്‌പൈസസ്' എന്ന ഉദ്യമം ഭക്ഷ്യ സുരക്ഷ സര്‍ട്ടിഫിക്കറ്റുകളും ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളും നേടാന്‍ സാമ്പത്തിക സഹായം നല്‍കുന്നു.
പുതിയ മൂല്യവര്‍ദ്ധന ഉല്‍പന്നങ്ങളുടെ വികസനം, ഗുണനിലവാര വര്‍ദ്ധനവ്, സമഗ്ര വികസനം എന്നിവയിലൂടെ ആഗോള വിപണിയില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെ മതിപ്പ് ഉയര്‍ത്തുന്നതിനുള്ള സ്‌പൈസസ് ബോര്‍ഡിന്റെ പ്രതിബദ്ധതയാണ് സ്‌പൈസ്ഡ് പദ്ധതി പ്രതിഫലിപ്പിക്കുന്നത്. അപേക്ഷാ സമര്‍പ്പിക്കുന്നതിനും അംഗീകൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിലും ബോര്‍ഡിന്റെ റീജണല്‍, ഡിവിഷണല്‍, ഫീല്‍ഡ് ഓഫീസുകള്‍ ആവശ്യമായ പിന്തുണ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.indianspices.com സന്ദര്‍ശിക്കുകയോ അടുത്തുള്ള സ്‌പൈസസ് ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക.
കൊച്ചി: ഇന്ത്യാ ഗവണ്‍മെന്റിന്റെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്‌പൈസസ് ബോര്‍ഡ് സ്‌പൈസ്ഡ് (SPICED- സസ്‌റ്റെയിനബിലിറ്റി ഇന്‍ സ്‌പൈസ് സെക്റ്റര്‍ ത്രൂ പ്രോഗ്രസിവ്, ഇന്നൊവറ്റീവ് ആന്‍ഡ് കോളബറേറ്റീവ്…
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കനകക്കുന്നില്‍ മെയ് 17 ന് ആരംഭിച്ച എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേളകളയില്‍ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകള്‍…
കോഴിക്കോട്: മലബാര്‍ മില്‍മയുടെ അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും 2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ക്ഷീര വികസന വകുപ്പുമന്ത്രി…
കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…
കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…
കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…
തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…
തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…
© All rights reserved | Powered by Otwo Designs
Leave a comment