തൊലി വരണ്ട് പോകുന്നതാണ് ഇക്കാലത്തെ പ്രധാന പ്രശ്‌നം. ചര്‍മ്മം വരണ്ടു പോയാല്‍ ശരീരത്തില്‍ ചുളിവുകള്‍ വീഴും
ഇടയ്ക്ക് ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞു. വ്രതം നോറ്റ് വൃശ്ചിക മാസത്തിലെ കുളിരില്‍ പുലര്‍ച്ചെ അമ്പലക്കുളത്തില്‍ മുങ്ങിക്കുളിക്കുന്നത് പഴയ തലമുറയുടെ ഓര്‍മയിലുണ്ടാകും. തണുപ്പുകാലത്ത് ആരോഗ്യം പ്രത്യേകിച്ചു ചര്‍മം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന ചില പൊടിക്കൈകള്‍ നോക്കാം.
1. തൊലി വരണ്ട് പോകുന്നതാണ് ഇക്കാലത്തെ പ്രധാന പ്രശ്‌നം. ചര്‍മ്മം വരണ്ടു പോയാല്‍ ശരീരത്തില്‍ ചുളിവുകള്‍ വീഴും. ശരീരത്തില്‍ നനവു പിടിച്ചു നിര്‍ത്തലാണ് തണുപ്പ് കാലത്തെ ചര്‍മ്മ പരിചരണത്തില്‍ പ്രധാനം. ഉണങ്ങിയ ചര്‍മ്മമുള്ളവര്‍ തണുപ്പ് കാലത്ത് സോപ്പ് ഒഴിവാക്കി പകരം കടലമാവോ മറ്റോ ഉപയോഗിക്കണം.
2. മുഖത്തെയും കഴുത്തിലെയും ചര്‍മ സംരക്ഷണം ഈ കാലാവസ്ഥയില്‍ പ്രധാനമാണ്. കെമിക്കലുകള്‍ ഉപയോഗിക്കുന്നതിനു പകരം കടല മാവ് തേച്ച് മുഖം വൃത്തിയാക്കുക.
3. കൈകാലുകളില്‍ ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ത്ത് പുരട്ടുക. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം പച്ച വെള്ളത്തില്‍ കഴുകുക. ഇതു നല്ല ഗുണം ചെയ്യും.
4. ചര്‍മ്മം വിണ്ടുകീറുന്ന സ്ഥലത്ത് രണ്ടാഴ്ച്ച തുടര്‍ച്ചയായി പാലിന്റെ പാട അര മണിക്കൂര്‍ നേരം തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക.
5. പച്ചമഞ്ഞളും കറിവേപ്പിലയും അരച്ചെടുത്ത് കാല്‍ പാദത്തില്‍ പുരട്ടി കുറച്ച് സമയം കഴിഞ്ഞാല്‍ കഴുകി കളയുക. പാദം വിണ്ടു കീറലിന് ശമനമുണ്ടാകും.
6. രാത്രി ഗ്ലിസറിന്‍ ചുണ്ടുകളില്‍ പുരട്ടുകയോ അല്‍പ്പം വെണ്ണയും നാരങ്ങാ നീരും ചേര്‍ത്ത് പുരട്ടുകയോ ചെയ്യുക. ചുണ്ട് വിണ്ടു കീറുന്നതില്‍ നിന്നും മാറ്റം ലഭിക്കും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment