50 സെന്റിമീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വേങ്ങേരി വഴുതന രുചിയുടെ കാര്യത്തിലും മുന്നിലാണ്. സാധാരണ വഴുതനയ്ക്ക് ഉണ്ടാകുന്ന ചവര്‍പ്പ് വേങ്ങേരിക്കില്ല.
ഏതു കാലത്തും വിളവ് നല്‍കുന്ന പച്ചക്കറിയാണ് വഴുതന. പല തരത്തിലുള്ള വഴുതനകള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്നുണ്ട്. വെളുപ്പ്, പച്ച, നീല തുടങ്ങിയ നിറങ്ങളിലും ആകൃതിയിലുമെല്ലാം വഴുതന വ്യത്യാസപ്പെട്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറെ പ്രത്യേകതയുള്ള ഇനമാണ് വേങ്ങേരി വഴുതന. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയെന്ന സ്ഥലത്താണ് ഈയിനത്തിന്റെ നാടായി കണക്കാക്കുന്നത്. വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന വേങ്ങേരി വഴുതനയ്ക്ക് കീട- രോഗ ആക്രമണം കുറവാണ്.
കോഴിക്കോട് ആസ്ഥാനമായ നിറവ് എന്ന സംഘടനയാണ് ഈ ഇനത്തെ കണ്ടെത്തി ജനപ്രിയമാക്കിയത്. 50 സെന്റിമീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വേങ്ങേരി വഴുതന രുചിയുടെ കാര്യത്തിലും മുന്നിലാണ്. സാധാരണ വഴുതനയ്ക്ക് ഉണ്ടാകുന്ന ചവര്‍പ്പ് വേങ്ങേരിക്കില്ല. നല്ല മാംസളമായ വഴുതനയുണ്ടാകുന്ന ഈ ഇനത്തിന് വയലറ്റ് നിറമാണ്.
രുചിയും വലുപ്പവുമാണ് വേങ്ങേരിയുടെ പ്രധാന പ്രത്യേകത. നാടന്‍ ഇനമായതിനാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം വളരെ കുറവാണ്.
അടുക്കളത്തോട്ടത്തിലും ടെറസിലുമൊക്കെ നടാന്‍ ഏറെ അനുയോജ്യമായ ഇനമാണിത്. ഒരു ചെടിയില്‍ നിന്ന് മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെ വിളവെടുക്കാം.
കൊമ്പ് കുത്തി നട്ടാലും മുളയ്ക്കുന്ന ഇനമാണിത്. ഗ്രോബാഗിലും നല്ല പോലെ വളര്‍ന്നു വിളവ് തരും. പച്ചച്ചാണക കുഴമ്പ്, ചാരം, പച്ചില കമ്പോസ്റ്റ് തുടങ്ങിയ വളങ്ങള്‍ നല്‍കിയാല്‍ മതി.
ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലി ചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക്…
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
© All rights reserved | Powered by Otwo Designs
Leave a comment