ശക്തമായ ചൂടാണിപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത്. ഇതില്‍ നിന്നും രക്ഷ നേടാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.
കത്തുന്ന വെയില്‍ നിന്നും രക്ഷ നേടാന്‍ പല മാര്‍ഗങ്ങള്‍ നോക്കുന്നവരാണ് നമ്മള്‍. വെയിലേറ്റ് ചര്‍മത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായവര്‍ ഏറെയാണ്. കാരണം അത്ര ശക്തമായ ചൂടാണിപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത്. ഇതില്‍ നിന്നും രക്ഷ നേടാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.
സണ്‍സ്‌ക്രീന്‍
ഇതൊക്കെ നമ്മള്‍ ഉപയോഗിക്കണോ എന്ന് ചിന്തിക്കാന്‍ വരട്ടെ, നിലവിലെ കാലാവസ്ഥ തുടരുകയാണെങ്കില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കല്‍ അത്യാവശ്യമാണ്. കുറഞ്ഞത് 30 SPF ഉള്ള ഒരു സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക. വെളിയില്‍ ഇറങ്ങുന്നതിന് ഏകദേശം 15-30 മിനിറ്റ് മുമ്പ് അത് ചര്‍മ്മത്തില്‍ പുരട്ടുക. പുറത്തിറങ്ങി ഓരോ രണ്ട് മണിക്കൂറില്‍ നിങ്ങള്‍ വിയര്‍ത്താല്‍ ഇത് വീണ്ടും തേക്കാവുന്നതാണ്. നിങ്ങളുടെ സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍, നിങ്ങളുടെ ചര്‍മ്മത്തിനനുസൃതമായത് തിരഞ്ഞെടുക്കുക.
വെള്ളം ധാരാളം കുടിക്കുക
വെളളം ധാരാളം കുടിച്ചാല്‍ മാത്രമേ വേനല്‍ക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കൂ. തിളപ്പിച്ചാറിയ വെള്ളം കുപ്പിയില്‍ കരുതുക. ആറു മുതല്‍ എട്ട് ലിറ്റര്‍ വെള്ളമെങ്കിലും ദിവസവും കുടിക്കുക.
വസ്ത്രം
ശരീരം മൂടുന്ന വസ്ത്രം ധരിക്കുക വെയിലത്ത് ഇറങ്ങുമ്പോള്‍ കൈകളും കാലുകളും മറയ്ക്കുന്ന വസ്ത്രം ധരിക്കുക. ചര്‍മ്മത്തില്‍ സൂര്യപ്രകാശം തട്ടുന്നത് തടയാനിതു സഹായിക്കും.അയഞ്ഞതുമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ മുഖവും കഴുത്തും ചെവിയും മറയ്ക്കാന്‍ തൊപ്പിയോ ഷാളോ ഉപയോഗിക്കുക.
പഴങ്ങള്‍
ധാരാളം പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. തണ്ണി മത്തന്‍, ഓറഞ്ച്, മുന്തിരി പോലുള്ള പഴങ്ങള്‍ ധാരാളം കഴിക്കുക. ശരീരത്തില്‍ വെള്ളത്തിന്റെ അംശം നിലനിര്‍ത്താനിതു സഹായിക്കും.
ലഹരി വേണ്ട
ലഹരി നല്‍കുന്ന പാനീയങ്ങള്‍ ഒഴിവാക്കുക. മദ്യം പോലുള്ളവ ഈ സമയത്ത് ഉപയോഗിച്ചാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment