കൃത്യമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ വിറ്റാമിന്‍ ഡിയുടെ കുറവില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടാം.
യുവാക്കളിലും പ്രായമായവരിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നൊരു അവസ്ഥയാണ് വിറ്റാമിന്‍ ഡിയുടെ കുറവ്. ക്ഷീണം, എല്ലുകള്‍ക്ക് ബലക്കുറവ്, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകും. കൃത്യമായ ഭക്ഷണ ശീലം പിന്തുടര്‍ന്നാല്‍ വിറ്റാമിന്‍ ഡിയുടെ കുറവില്‍ നിന്ന് ഒരു പരിധിവരെ രക്ഷ നേടാം. വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
1. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന മത്തി, അയല തുടങ്ങിയ മത്സ്യങ്ങള്‍ വിറ്റാമിന്‍ ഡിയുടെ സമ്പന്നമായ ഉറവിടമാണ്. ഇവ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും കഴിക്കാം.
2. ബീഫ് ലിവര്‍ വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്.
3. മുട്ടയുടെ മഞ്ഞക്കരുവാണ് വിറ്റാമിന്‍ ഡിയുടെ മികച്ച മറ്റൊരു ഉറവിടം.
4. കോഡ് ലിവര്‍ ഓയില്‍ വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്, ഈ വിറ്റാമിന്റെ കുറവ് പരിഹരിക്കാന്‍ പരമ്പരാഗതമായി ഭക്ഷണത്തില്‍ ചേര്‍ക്കുന്നു.
5. മത്സ്യവും മാംസവും മാത്രമല്ല കൂണും വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ്. സസ്യാഹാരികള്‍ക്ക് ഇതു പരീക്ഷിക്കാം.
6. പശുവിന്‍ പാലില്‍ വിറ്റാമിന്‍ ഡി ധാരാളമുണ്ട്.
7. ബദാം, ഓട്‌സ്, സോയ പാല്‍, പ്രഭാതഭക്ഷണ ധാന്യങ്ങള്‍, ഓറഞ്ച് ജ്യൂസ്, എന്നിവയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment