അമരയും ചതുരപ്പയറുമാണ് ഇവയില്‍ പ്രധാനികള്‍. ഇവ നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍.
മാംസ്യവും നാരും ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതാണ് പയര്‍ വര്‍ഗങ്ങള്‍. വിവിധ ഇനങ്ങളിലുള്ള നിരവധി പയറുകള്‍ നമ്മുടെ നാട്ടിലുണ്ട്. എങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം പടര്‍ന്നു കയറുന്നവയാണ്. അമരയും ചതുരപ്പയറുമാണ് ഇവയില്‍ പ്രധാനികള്‍. ഇവ നടാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാനുള്ള സമയമാണിപ്പോള്‍. മഴയുടെ ശക്തി കുറയുന്നതിനു മുമ്പു തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കണം.
45-60 സെ.മീ വ്യാസവും 45 സെ.മീ താഴ്ചയുമുള്ള കുഴിയെടുത്ത് ഉണങ്ങിയ ഇലയിട്ട് കത്തിക്കുക. കൂടാതെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് 500 ഗ്രാം കുമ്മായം കുഴിയിലിട്ട് ഇളക്കണം. പിന്നീട് കുഴി നിറയെ പച്ചിലകളിട്ട് അഞ്ച് -10 കിലോ പച്ച ചാണകമിട്ടു കമ്പോസ്റ്റാകാന്‍ അനുവദിക്കുക.
മഴ കുറയുന്നതോടു കൂടി അമരവിത്ത് പാകാം. ഓഗസ്റ്റ് മാസമാണ് അമര നടാന്‍ പറ്റിയ സമയം. ഇതിനായി നേരത്തെ തയാറാക്കിയ കുഴിയിലേക്ക് ഒരു കിലോ എല്ലുപൊടി മേല്‍മണ്ണുമായി കൂട്ടിയിളക്കി കുഴി മൂടി തടമാക്കി മാറ്റണം. ഈ തടത്തില്‍ മൂന്നോ നാലോ വിത്തുകള്‍ പാകാം.
വിത്തുമുളച്ച് വള്ളി വീശുന്നതിനു മുന്‍പ് തന്നെ അഞ്ച്-ആറ് അടി നീളമുള്ള കമ്പ് കുത്തി കൊടുത്ത് അതിലേക്ക് ചുറ്റി കയറാന്‍ അനുവദിക്കണം. ഇതോടപ്പം തന്നെ അഞ്ച് അടി ഉയരത്തില്‍ മൂന്നു-നാല് മീറ്റര്‍ വീതിയിലും നീളത്തിലുമുള്ള പന്തല്‍ തയാറാക്കണം. മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടികിടക്കാതെ നോക്കണം. മഴ കുറയുന്ന മുറയ്ക്ക് ദിവസവും നനക്കണം. നവംബര്‍- ഡിസംബറോടു കൂടി പൂവിട്ട് കായിച്ചു തുടങ്ങും. പൂവിട്ടു തുടങ്ങിയാല്‍ രണ്ടാഴ്ച ഇടവിട്ട് കടലപിണ്ണാക്ക് - പച്ചച്ചാണകം പുളിപ്പിച്ചു നേര്‍പ്പിച്ചു തടത്തില്‍ കൊടുക്കണം. ചാരം ഇടയ്ക്ക് തടത്തിലിട്ടു കൊടുക്കുന്നതും നല്ലതാണ്.
അമരയെ ആക്രമിക്കുന്ന ഇലപ്പേനിനെ നിയന്ത്രിക്കാന്‍ പുകയില കഷായം അല്ലെങ്കില്‍ ചെറു ചൂടോടെ ചാരം വിതറാം. മീലിബഗിന്റെ ആക്രമണമുണ്ടങ്കില്‍ ഗോമൂത്രം-കാന്താരിമുളക് ലായനിയോ ഫിഷ് അമിനോ ആസിഡോ ഇടവിട്ട് തളിക്കാം.
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില്‍ നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്‍ക്ക് ഇവയുടെ നിര്‍മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
© All rights reserved | Powered by Otwo Designs
Leave a comment