എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ വലിയ തോതില്‍ പടര്‍ന്നു പിടിക്കുന്നു. ഈ അവസ്ഥയില്‍ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്.
പകര്‍ച്ചവ്യാധികളുടെ പിടിയിലാണ് നമ്മുടെ നാട്. ഏറെ കൊട്ടിഘോഷിച്ച കേരള മോഡലൊക്കെ എവിടെ പോയെന്ന് കണ്ടറിയണം. മഴക്കാല ശുചീകരണം പാളിയും മാലിന്യം നിര്‍മാജനം വേണ്ട പോലെ നടക്കാത്തതും സംഗതി ഗുരുതരമാക്കിയിരിക്കുന്നു. നിപ മൂലം മലപ്പുറത്ത് ഒരു കുട്ടിക്ക് ജീവിന്‍ നഷ്ടമായി കഴിഞ്ഞു. എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി എന്നിവ വലിയ തോതില്‍ പടര്‍ന്നു പിടിക്കുന്നു. ഈ അവസ്ഥയില്‍ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതു പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പ്രധാനമാണ്. മുട്ട ഏറെ അനുയോജ്യമാണിതിന്. രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി, സിങ്ക്, സെലിനിയം, വിറ്റാമിന്‍ ഇ തുടങ്ങിയ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രാതലില്‍ മുട്ട പുഴുങ്ങിയോ ഓംലെറ്റ് ആയോ എല്ലാം കഴിക്കാവുന്നതാണ്.
പണ്ടു കാലത്ത് മലയാളികളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നായിരുന്നു മധുരക്കിഴങ്ങ്. ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ധിപ്പിക്കാനിതു സഹായിക്കും. കാല്‍സ്യം, മഗ്‌നീഷ്യം, തയാമിന്‍, സിങ്ക്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകങ്ങള്‍ മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. നാരുകള്‍ കൂടുതലും കൊഴുപ്പ് കുറവും ആയതിനാല്‍, ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
ഓട്സ് ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ്. ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍ തുടങ്ങിയ പ്രധാന പോഷകങ്ങള്‍ ഓട്‌സില്‍ അടങ്ങിയിരിക്കുന്നു. നാരുകളും ബീറ്റാ-ഗ്ലൂക്കനും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.
നമ്മുടെ നാട്ടിലുണ്ടാകുന്ന പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളും ധാരാളം കഴിക്കണം. ചേന, ചേമ്പ് പോലുള്ള ഇടയ്ക്ക കഴിക്കുന്നതു വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതര സംസ്ഥാനത്ത് നിന്നുമെത്തുന്ന പച്ചക്കറികള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
ചീര, മുരിങ്ങ പോലുള്ള ഇലക്കറികള്‍ രോഗപ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കെലെങ്കിലും ഇലക്കറികള്‍ ശീലമാക്കാം.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment