അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാന്‍ ആവശ്യമായ പരിശീലനം ഈ കേന്ദ്രത്തില്‍ നിന്നും ഉടന്‍ ആരംഭിക്കും.
കോഴിക്കോട്: മലബാറിന്റെ വികസനത്തിലും ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ആസ്റ്റര്‍ മിംസിന്റെ നേതൃത്ത്വത്തില്‍ സമഗ്ര ജീവന്‍രക്ഷാ പരിശീലനകേന്ദ്രം കോഴിക്കോട് പൂര്‍ത്തിയാവുന്നു. കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പൊതുജനങ്ങള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒരുപോലെ പരിശീലനം നേടാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് മെഡിക്കല്‍ സ്ടിമുലേഷന്‍ സെന്റര്‍ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും, മികച്ച ഉപകരണങ്ങളുടേയും സഹായത്തോടെ ഏതൊരു അടിയന്തര ഘട്ടങ്ങളെയും ശാസ്ത്രീയമായി നേരിടാന്‍ ആവശ്യമായ പരിശീലനം ഈ കേന്ദ്രത്തില്‍ നിന്നും ഉടന്‍ ആരംഭിക്കും.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുഴുവന്‍ പരിശീലനവും നല്‍കാന്‍ പ്രാപ്തമായ എല്ലാവിധ സൗകര്യങ്ങളോടും അത്യാധുനിക ഉപകരണങ്ങളും അടങ്ങിയതാണ് പുതിയ സംരഭമെന്നും ആരോഗ്യ പരിപാലനത്തിന് ഇത് കൂടുതല്‍ സഹായകരമാവുമെന്നും മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ലുഖ്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. തുടരെത്തുടരെ കേരളത്തില്‍ ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും റോഡ് അപകടങ്ങളും, മറ്റു മെഡിക്കല്‍ അടിയന്തരാവസ്ഥ മൂലവും കൂടിവരുന്ന മരണ നിരക്ക് കുറയ്ക്കുക എന്നതാണ് ഇത്തരം പരിശീലനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ ഡോ. വേണുഗോപാലന്‍ പി പി പറഞ്ഞു.
കൂടാതെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2024 ഡിസംബര്‍ 31 വരെ ഹോസ്പിറ്റലിലെ കാര്‍ഡിയോളജി,ഗൈനക്കോളജി, പീഡിയട്രിക് സര്‍ജറി,ഓങ്കോ സര്‍ജറി, അസ്ഥിരോഗ വിഭാഗം, ന്യൂറോ സര്‍ജറി,ജനറല്‍ സര്‍ജറി,ഗ്യാസ്‌ട്രോ സര്‍ജറി,യൂറോളജി വിഭാഗം, പ്ലാസ്റ്റിക് സര്‍ജറി, എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൗജന്യ ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാമ്പും ആരംഭിച്ചു. ക്യാമ്പില്‍ രജിസ്‌ട്രേഷന്‍, കണ്‍സള്‍ട്ടേഷന്‍ എന്നിവ സൗജന്യവും ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഡിസ്‌കൗണ്ട് ലഭ്യമാണ്. ശസ്ത്രക്രിയയോ മറ്റു പ്രൊസിജറുകളോ ആവശ്യമായവര്‍ക്ക് ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹായത്തോടെ സൗജന്യ നിരക്കിലുള്ള സര്‍ജറി പാക്കേജുകളും ലഭ്യമാവും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 7559835000, 7025888871 ചടങ്ങില്‍ മിംസ് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, സി എഫ് ഒ ദീപക് സേവ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment