വയനാടിന്റെ പുനരുജ്ജീവനത്തിനു കൈകോര്‍ക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണം: മുഖ്യമന്ത്രി

കാര്‍ഷിക അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു

By Harithakeralam
2024-08-17

തിരുവന്തപുരം: ചിങ്ങം 1 പുതു വര്‍ഷാരംഭത്തില്‍ വയനാടിന്റെ പുനരുജ്ജീവനത്തിനു കൈകോര്‍ക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.  വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ട സംസ്ഥാന തല കര്‍ഷക ദിനാചരണവും, കര്‍ഷക അവാര്‍ഡ് വിതരണവും നിയമസഭ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക സംസ്‌കൃതിയുമായി നമ്മുടെ സംസ്‌കാരത്തിനുള്ള അഭേദ്യമായ ബന്ധം സൂചിപ്പിച്ചു കടന്നു വരുന്ന ചിങ്ങം 1 ഈ വര്‍ഷം മനസുതുറന്ന് ഓണം ആഘോഷിക്കാവുന്ന മനസ്ഥിതിയില്‍ അല്ല നമ്മള്‍. വയനാട്ടിലെ ദുരന്തം നമ്മളെയാകെ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. അവിടത്തെ സാധാരണ ജീവിതം തിരിച്ചു പിടിക്കുക എളുപ്പമല്ല. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ വയനാട്ടിലെ ജനങ്ങളുടെ പുനരുജ്ജീവനം സാധ്യമാവുകയുള്ളു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കര്‍ഷക സേവനങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്റെ ലോഞ്ചും തദവസരത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രി സഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന  സി.  അച്ച്യുതമേനോന്റെ പേരില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കുന്ന അവാര്‍ഡ് (വൈക്കം ബ്ലോക്ക് പഞ്ചായത്ത്), കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്‍കുന്ന അവാര്‍ഡ് (ശ്രാവന്തിക എസ്.പി), മികച്ച കാര്‍ഷിക ഗവേഷണത്തിന് ഏര്‍പ്പെടുത്തിയ  എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ് (ഡോ. എ ലത) അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ   പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനു നല്‍കുന്ന അവാര്‍ഡ് (പുതൂര്‍ കൃഷിഭവന്‍) എന്നിങ്ങനെ 5 പുതിയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 61 അവാര്‍ഡുകളില്‍ സംസ്ഥാന തലത്തില്‍ വിജയികളായവരെ വേദിയില്‍ ആദരിച്ചു.  

മുതിര്‍ന്ന കര്‍ഷകനായ ഗംഗാധരന്‍ പി, കര്‍ഷക തൊഴിലാളിയായ നെല്‍സണ്‍ പി എന്നിവരെയും യോഗത്തില്‍ ആദരിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനായ ചടങ്ങില്‍, ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍കുമാര്‍, എംഎല്‍എമാരായ ആന്റണി രാജു, കെ. ആന്‍സലന്‍, ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് ഡി. സുരേഷ് കുമാര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള , സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍ , മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സാജു കെ സുരേന്ദ്രന്‍ , മറ്റ് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

മലബാര്‍ മില്‍മയുടെ പ്രവര്‍ത്തനം പ്രശംസനീയം: മന്ത്രി

കോഴിക്കോട്:  മലബാര്‍ മില്‍മയുടെ   അന്താരാഷ്ട്ര സഹകരണ വര്‍ഷാചരണത്തിന്റെയും  2025 വാര്‍ഷിക പദ്ധതിയുടേയും ഉദ്ഘാടനം കോഴിക്കോട് കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍   ക്ഷീര വികസന വകുപ്പുമന്ത്രി…

By Harithakeralam
ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് ഏകദിന ശില്‍പശാല

കൊച്ചി: സ്‌പൈസസ് ബോര്‍ഡ്, അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് പ്രൊഡക്ട് എക്‌സ്‌പോര്‍ട് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (APEDA) സഹകരിച്ച് ജൈവ ഉല്‍പ്പാദനത്തിനുള്ള ദേശീയ പരിപാടിയെക്കുറിച്ച് (National Programme…

By Harithakeralam
ജില്ലകള്‍ തോറും അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കും: കൃഷി മന്ത്രി

കേരളത്തിലെ എല്ലാ ജില്ലകളിലും ഘട്ടം ഘട്ടമായി വിഎഫ്പിസികെ  അഗ്രോ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. നിയോജക മണ്ഡലം അടിസ്ഥാനത്തിലും ബ്ലോക്ക് അടി സ്ഥാനത്തിലും തദ്ദേശസ്വയംഭരണ…

By Harithakeralam
കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam
കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പ്രദേശത്തിന്റെയും ആവശ്യകത: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…

By Harithakeralam
കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍

 തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…

By Harithakeralam
കരളകം പാടശേഖരത്തില്‍ കൃഷി പുനരാരംഭിക്കാന്‍ രണ്ടുകോടിയുടെ സമഗ്ര പദ്ധതി

തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…

By Harithakeralam
എഫ്പിഒ മേള കോഴിക്കോട്ട് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ അഗ്രിബിസിനസ്  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ  പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല  സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs