കരള്‍ മാറ്റ ശസ്ത്രക്രിയ കുറഞ്ഞ ചെലവില്‍; കുട്ടികള്‍ക്കുള്ള ചികിത്സയും ലഭ്യം - നൂതന റോബോട്ടിക് സംവിധാനവുമായി ബേബി മെമ്മോറിയല്‍

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ചു നിര്‍ധനരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ കുറച്ചു നല്‍കും

By Harithakeralam
2025-05-24

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പീഡിയാട്രിക്  ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ്  വിഭാഗത്തിനു തുടക്കം. സാധാരണക്കാര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ 'റീലിവര്‍' പദ്ധതിയുമായി പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. കുട്ടികള്‍ക്കുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പലപ്പോഴും സംസ്ഥാനത്തിനു പുറത്തു പോകേണ്ടിവരുന്ന സാഹചര്യത്തിലാണ് ഏറ്റവും നൂതനമായ റോബോട്ടിക്ക് സംവിധാനം ബിഎംഎച്ച് ഒരുക്കുന്നതെന്നതും ശ്രദ്ധേയം.

മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ചു നിര്‍ധനരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ കുറച്ചു നല്‍കും. ജീവനു വേണ്ടി നിശബ്ദം പോരാടുന്നവര്‍ക്കുള്ള പ്രതീക്ഷയുടെ കൈനീട്ടമാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ വിഡിയൊ വഴിയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. രാജ്യത്തെ പ്രമുഖ കരള്‍മാറ്റ വിദഗ്ധനായ ഡോ. ജോയ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ടീമാണ് യൂണിറ്റിനെ നയിക്കുക. 1500 ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള അദ്ദേഹം സര്‍ക്കാര്‍, െ്രെപവറ്റ് ആശുപത്രികളില്‍ ദശാബ്ദങ്ങളായി സേവനം നടത്തി വരുന്നു. ഡോ. വിവേക് വിജ് ഉള്‍പ്പെടെയുള്ള അവയവമാറ്റ വിദഗ്ധര്‍ യൂണിറ്റിന്റെ ഭാഗമാണ്. അവയവ ദാനത്തില്‍ ദാതാവിന്റെ സുരക്ഷ 100 ശതമാനം ഉറപ്പാക്കുന്നതില്‍ ഡോ. വിവേകിന്റെ വൈദഗ്ധ്യം ആഗോളതലത്തില്‍ പ്രശംസ നേടിയതാണ്.

ആശുപത്രി ചെയര്‍മാനും എംഡിയുമായ ഡോ. കെജി അലക്‌സാണ്ടര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുതിയ കാലത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ സംയോജിപ്പിച്ചു വളരുന്നതിന്റെ ഭാഗമായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ്  ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമല്ലെന്നും കരള്‍ മാറ്റിവച്ചശേഷമുള്ള പരിചരണവും നിര്‍ണായകമാണെന്നും ഡോ. ജോയ് വര്‍ഗീസ് പറഞ്ഞു. മുമ്പ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.  ആശുപത്രി സിഇഒ ഡോ. അനന്ത് മോഹന്‍ പൈ, ഡോ. വിവേക് വിജ്, ഡോ. ഐ.കെ. ബിജു, ഡോ. ഷൈലേഷ് ഐക്കോട്ട്, വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രതിനിധി അനുരഞ്ജ് എന്നിവര്‍ സംസാരിച്ചു.

Leave a comment

ആവി പിടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ജലദോഷവും പനിയും പടരാന്‍ അനുകൂലമായ കാലാവസ്ഥയാണിപ്പോള്‍. ജലദോഷം ശക്തമായാല്‍ ആവി പിടിക്കുന്നത് നമ്മുടെ ശീലമാണ്. ജലദോഷം, പനി, തൊണ്ടവേദന, ശക്തമായ തുമ്മല്‍, നീരറക്കം എന്നിവ വരുമ്പോള്‍ ആവി കൊണ്ടാല്‍ നല്ല ആശ്വാസം…

By Harithakeralam
കരള്‍ മാറ്റ ശസ്ത്രക്രിയ കുറഞ്ഞ ചെലവില്‍; കുട്ടികള്‍ക്കുള്ള ചികിത്സയും ലഭ്യം - നൂതന റോബോട്ടിക് സംവിധാനവുമായി ബേബി മെമ്മോറിയല്‍

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പീഡിയാട്രിക്  ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ്  വിഭാഗത്തിനു തുടക്കം. സാധാരണക്കാര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത…

By Harithakeralam
കുട്ടികള്‍ക്ക് വെണ്ടയ്ക്ക നിര്‍ബന്ധമായും കൊടുക്കണം; കാരണങ്ങള്‍ ഇതാണ്

ഏതു കാലാവസ്ഥയിലും നമ്മുടെ നാട്ടില്‍ വിളയുന്ന പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം നിരവധി വിഭവങ്ങള്‍ നാം വെണ്ടകൊണ്ടു തയാറാക്കുന്നു. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം,…

By Harithakeralam
മലയാളത്തിലെ ആദ്യ സമഗ്ര ഹെല്‍ത്ത്‌കെയര്‍ ആപ്പ് ; ' ആസ്റ്റര്‍ ഹെല്‍ത്ത്' പ്രവര്‍ത്തന സജ്ജം

കോഴിക്കോട്: കേരളത്തിന്റെ ആതുര സേവന മേഖലയില്‍ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ്ണ ഹെല്‍ത്ത്‌കെയര്‍ ആപ്പ് പ്രവര്‍ത്തന…

By Harithakeralam
പൊട്ടാസ്യം കുറഞ്ഞാല്‍ ഗുരുതര പ്രശ്‌നങ്ങള്‍; ഇവ കഴിച്ചു പരിഹരിക്കാം

മനുഷ്യ ശരീരത്തിലെ രക്തസമര്‍ദം നിയന്ത്രിച്ചു സാധാരണ നിലയിലാക്കാന്‍ ആവശ്യമാണ് പൊട്ടാസ്യം. എല്ലുകളുടെ പേശികളുടെയും ആരോഗ്യത്തിനും പൊട്ടാസ്യം ശരീരത്തിന് ആവശ്യമാണ്. നിര്‍ജലീകരണത്തില്‍ നിന്നു നമ്മെ സംരക്ഷിക്കുന്നതും…

By Harithakeralam
ശ്വാസകോശാരോഗ്യത്തില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി 'ബില്‍ഡ്' സമ്മേളനം 2025

കൊച്ചി:  ശ്വാസകോശത്തില്‍ പരുക്കുകളും കട്ടിയുള്ള പാളികള്‍ മൂലവും ഉണ്ടാകുന്ന ഗുരുതര രോഗങ്ങളാണ്  ഇന്റര്‍സ്റ്റിഷ്യല്‍ ലങ് ഡിസീസുകള്‍ അഥവാ ഐ.എല്‍.ഡി. ഈ രോഗം ബാധിച്ചവര്‍ക്ക് ശ്വസന പ്രക്രിയ ഏറെ വിഷമകരവും…

By Harithakeralam
വിറ്റാമിന്‍ സി ലഭിക്കാന്‍ ഈ പഴങ്ങള്‍ ശീലമാക്കാം

മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള വിറ്റാമിനാണ് സി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യത്തിനും വിറ്റാമിന്‍ സി നിര്‍ബന്ധമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും ഹീമോഗ്ലോബിന്‍ ലഭിക്കാനും…

By Harithakeralam
യുവാക്കളില്‍ വില്ലനായി കുഴഞ്ഞു വീണ് മരണം

വിവാഹവേദിയില്‍ വരന്‍ കുഴഞ്ഞു വീണു മരിച്ച വാര്‍ത്ത നമ്മളില്‍ ഏറെ വിഷമമുണ്ടാക്കിയതാണ്. കഴിഞ്ഞ ആഴ്ച കര്‍ണാടകത്തിലായിരുന്നു സംഭവം. യുവാക്കള്‍ കുഴഞ്ഞു വീണ് മരിക്കുന്നതു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs