ചില ഭക്ഷണങ്ങള്‍ ശീലമാക്കി നല്ല പോലെ വ്യായാമം ചെയ്താല്‍ കൊഴുപ്പ് നീക്കാവുന്നതേയുള്ളൂ
അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാര്‍ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള്‍ അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ ഏറെ വ്യാപകമാണിപ്പോള്‍, ഇവയില്‍ പ്രധാനമാണ് അടിവയറ്റിലെ കൊഴുപ്പ് നീക്കല്‍. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശീലമാക്കി നല്ല പോലെ വ്യായാമം ചെയ്താല്‍ കൊഴുപ്പ് നീക്കാവുന്നതേയുള്ളൂ.
മധുരക്കിഴങ്ങ്
നാരുകള്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതു ബ്ലഡ് ഷുഗര്‍ കുറയ്ക്കാനും അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
ഓട്‌സ്
എളുപ്പത്തില്‍ പാചകം ചെയ്യാനും കുറഞ്ഞ വിലയില്‍ ലഭിക്കുന്നതുമാണ് ഓട്‌സ്. ഒരു കപ്പ് ഓട്‌സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനും ധാരാളമുണ്ട്. വണ്ണം കുറയ്ക്കാനും വയര്‍ കുറയ്ക്കാനും നല്ലതാണ്.
തൈര്
പ്രോട്ടീന്‍ കുറഞ്ഞ തൈര് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ ശരീരത്തില്‍ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. നൂറ് ഗ്രാം തൈരില്‍ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
പയറുവര്‍ഗങ്ങള്‍
പ്രോട്ടീനും ഫൈബറും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
നട്‌സ്
ഫൈബര്‍ ധാരാളം അടങ്ങിയ നട്‌സുകള്‍ പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കും. ഇതിനാല്‍ ബദാം, വാള്‍നട്‌സ്, പിസ്ത തുടങ്ങിയ നട്‌സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അടിവയറ്റിലെ കൊഴുപ്പ് നീക്കാന്‍ ശസ്ത്രക്രിയ നടത്തിയ യുവതി ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാര്‍ത്ത അടുത്തിടെ നാം കേട്ടു. ഇവരുടെ ആറ് വിരലുകള്‍ അണുബാധ കാരണം മുറിച്ചു നീക്കേണ്ടി വന്നു. സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍…
മാമ്പഴക്കാലമാണിപ്പോള്‍ നമ്മുടെ നാട്ടില്‍, കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്നുമെല്ലാം മാങ്ങ കേരളത്തിലെ മാര്‍ക്കറ്റില്‍ എത്തിക്കഴിഞ്ഞു. മാമ്പഴം കഴിച്ചാല്‍…
ശുദ്ധമായ പശുവിന്‍ നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കണമെന്നാണ് പറയുക. വളര്‍ച്ചയുടെ…
പേസ് മേക്കറിന്റെ സഹായത്തോടെ പുതു ജീവന്‍ ലഭിച്ചിരിക്കുകയാണ് പില്ലുവെന്ന പൂച്ചയ്ക്ക്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പൂച്ചകളില്‍ പേസ്‌മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. പുനെയിലെ റെയിന്‍ ട്രീ…
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 വയസുകാരിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്‍…
ഇതര സംസ്ഥാനത്ത് നിന്നും നമ്മുടെ അടുക്കളയിലെത്തുന്ന പച്ചക്കറികളിലും ഇലക്കറികളിലും വലിയ തോതില്‍ കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കാനും കീടങ്ങളെ അകറ്റാനും കേടുവരാതിരിക്കാനുമെല്ലാം…
രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.
© All rights reserved | Powered by Otwo Designs
Leave a comment